കരുനാഗപ്പള്ളി: ദേശീയഗെയിംസില്‍ റഗ്ബി വനിതാ സ്വര്‍ണമെഡല്‍ ജേതാക്കളായ ഒഡിഷാ ടീം അംഗങ്ങള്‍ അമൃതപുരിയില്‍ എത്തി അമ്മയെ ദര്‍ശിച്ചു. മത്സരത്തിനായി കൊല്ലത്തെത്തിയ ഇവര്‍ അമ്മയെക്കുറിച്ചറിയുകയും അമ്മയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു. ടീം അംഗങ്ങള്‍ക്ക് അമ്മ മധുരം നല്കി അനുമോദിച്ചു. കായികതാരങ്ങള്‍ ദേശീയ അഭിമാനമാണെന്നും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ നല്കി
വളര്ത്തിക്കൊണ്ടുവരേണ്ടതാണെന്നും അമ്മ പറഞ്ഞു. ആശ്രമത്തിലെത്തിയ കായികതാരങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്കാന് ഭുവനേശ്വറിലെ ആശ്രമം പ്രവര്‍ത്തകരെ അമ്മ ചുമതലപ്പെടുത്തി. ടീം മാനേജര്‍ രുദ്രകേശ്ജന, കോച്ച് ഉപേന്ദ്രമൊഹന്തി, ഫിസിക്കല്‍ ഓഫീസര്‍ ദിരേന്കുമാര്, ടീം ലെയ്സണ്‍ ഓഫീസര്‍ അജിതാകുമാരി, ഷാനൂര്‍ സിയാദ്, എസ്.നിസാമുദ്ദീന്‍, എ.ഇത്ബറല്കുട്ടി എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: