കരുനാഗപ്പള്ളി: ബിഎംഎസ് കരുനാഗപ്പള്ളി മേഖലാഓഫീസിന് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചുമായി ബന്ധപ്പെട്ടുള്ള കൂറ്റന്‍ ഫഌക്സ് ബോര്‍ഡ് കെട്ടിയത് പോലീസ് ഇടപെട്ട് എടുത്തുമാറ്റി. ബിഎംഎസ് ജില്ലാസമ്മേളനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മേഖലാഓഫീസില്‍ എത്തിയ പ്രവര്‍ത്തകരാണ് ഫഌക്സ് കെട്ടി കൊടിമരവും ഓഫീസ് ബോര്‍ഡും കെട്ടി മറച്ചത് കണ്ടത്.
ഉടന്‍തന്നെ അവര്‍ പോലീസില്‍ അറിയിച്ച് പോലീസ് ഫഌക്സ് ബോര്‍ഡ് മാറ്റുകയാണുണ്ടായത്. കരുനാഗപ്പള്ളിയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ ഇസ്ലാമിക തീവ്രവാദസംഘടനകള്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് കൊടിമരത്തില്‍ ബോര്‍ഡ് വെച്ചതെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ബിഎംഎസ് മേഖലാപ്രസിഡന്റ് ശ്രീകൃഷ്ണന്, സെക്രട്ടറി സുധീഷ്, രാജന്, ഗോപാല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: