കൊല്ലം: വീടുകയറി വീട്ടമ്മയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെവിട്ടു. തൃക്കോവില്‍വട്ടം ചെറിയേലചേരിയില് ചരുവിള പുത്തന്‍വീട്ടില്‍ രതീഷ്, അജയന് എന്നിവരെയാണ് വെറുതെവിട്ടത്. കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് എഫ്.മിനിമോളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2007 ജനുവരി 20നാണ് സംഭവം. വീട്ടമ്മയായ ചെറിയേല ചേരിയില്‍ പള്ളിക്കൂടംവിള വീട്ടില്‍ രാജമ്മയെ സ്വര്‍ണപണയം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട വിരോധത്തില്‍ പ്രതികള്‍ അക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. പ്രതികള്‍ക്കായി അഭിഭാഷകരായ പി.എ.പ്രജി, കണ്ണനല്ലൂര്‍ ജോണ്‍, മുണ്ടയ്ക്കല്‍ ആര്.ശ്രീരാജ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: