ശാസ്താംകോട്ട: പോരുവഴി ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യവര്ക്ക് ഷോപ്പ് ഉടമ പഞ്ചായത്ത് കിണര്‍ കയ്യേറിയതിനെതിരെ വ്യാപകമായ പ്രതിഷേധം. ചക്കുവള്ളി-മലനട റോഡില്‍ ഹൈസ്കൂളിന് കിഴക്കുവശമുള്ള ബോഡി ബില്‍ഡിങ് വര്‍ക്ക് ഷോപ്പ് ഉടമയാണ് റോഡരികിലെ പഞ്ചായത്ത് കിണര്‍ ഉള്‍പ്പെടെയുള്ള സ്ഥലം കയ്യേറിയത്.
പഞ്ചായത്ത് കിണറിന്റെ സംരക്ഷണഭിത്തി ഇതിനകം ഇടിച്ചുനിരപ്പാക്കിക്കഴിഞ്ഞു. കിണര്‍ നികത്തി കൈക്കലാക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഈ പ്രദേശത്ത് പഞ്ചായത്ത് കിണര്‍ നികത്തുന്നതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലാകും. സ്വകാര്യവ്യക്തിയുടെ കിണര്‍ കയ്യേറ്റത്തിനെ ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന് അറിയിച്ചു. ബിജെപി പോരുവഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാഥമികഘട്ടമെന്നോണം അധികൃതര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: