തപസ്യ വാര്‍ഷികോത്സവത്തിന് ഉജ്ജ്വല തുടക്കം

Saturday 14 February 2015 11:23 pm IST

തപസ്യ സംസ്ഥാന വാര്‍ഷികോത്സവത്തിന് തിരുവല്ല ഡിറ്റിപിസി സത്രം ഓഡിറ്റോറിയത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ ധ്വജാരോഹണം നടത്തുന്നു

തിരുവല്ല: തപസ്യ സംസ്ഥാന വാര്‍ഷിക ഉത്സവത്തിന് കൊടിയേറി. തിരുവല്ല ഡിറ്റിപിസി സത്രം ഓഡിറ്റോറിയത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ ധ്വജാരോഹണം നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. കവി എസ്. രമേശന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്‌ക്കാര്‍ ഭാരതി ദേശീയസെക്രട്ടറി വെങ്കിടേഷ്, ആഷാമേനോന്‍, പ്രൊഫ. ടോണിമാത്യു, കവി പി. നാരായണക്കുറുപ്പ്, ഡോ. ബി.ജി. ഗോകുലന്‍, പി. കെ. രാമചന്ദ്രന്‍, സന്തോഷ് സദാശിവമഠം, തിരുവല്ല വിനോദ്കുമാര്‍, അമൃതകല ശിവകുമാര്‍, ആര്‍ട്ടിസ്റ്റ് ദിലീപന്‍ നമ്പൂതിരി, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചയ്ക്കുശേഷം തണ്ണീര്‍മുക്കം സദാശിവനും സംഘവും പൂതപ്പാട്ട്. അവതരിപ്പിച്ചു. പി. നാരായണക്കുറുപ്പ്, മോഹനകൃഷ്ണന്‍ കാലടി, ബി. മുരളി, ഡോ. ആര്‍. അശ്വതി എന്നിവര്‍ നയിച്ച കഥാസെമിനാറിന് ശേഷം വൈകിട്ട് 5ന് കേരളീയ ജീവിതം അതിരുകളും അരുതുകളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മാധ്യമ വിചാരത്തില്‍ ജോണി ലൂക്കോസ്, കുമാര്‍ ചെല്ലപ്പന്‍, കല്ലറ അജയന്‍, മുരളി പാറപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമ നിരീക്ഷക ഉഷ എസ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വൈകിട്ട് 7.30ന് ശാസ്ത്രീയ അനുഷ്ഠാന കലകളെ സമന്വയിപ്പിച്ച തപസ്യ പത്തനംതിട്ട ജില്ലാസമിതി അവതരിപ്പിക്കുന്ന രംഗവിസ്മയവും നടന്നു. ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.