കള്ളപ്പണം: 10000 കോടി മാര്‍ച്ചോടെ മടക്കിയെത്തിച്ചേക്കും

Saturday 14 February 2015 11:29 pm IST

ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ ഭാരതീയര്‍ക്കുള്ള കള്ളപ്പണത്തിന്റെ ഒരു ഭാഗം മാര്‍ച്ചോടെ മടക്കി എത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന്  പ്രത്യേക അന്വേഷണ സംഘം. 10000 കോടി രൂപയോളം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള മുന്നൂറോളം പേരില്‍ നിന്നാകും ഇത്രയും പണം കൊണ്ടുവരിക. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിന് കീഴില്‍  ആദായനികുതി വകുപ്പ് ഇതിനകം 3500 കോടി രൂപ ചില അക്കൗണ്ട് ഉടമകളില്‍ നിന്ന് പിടിച്ചെടുത്തു കഴിഞ്ഞു. മാര്‍ച്ചിനകം 6500 കോടി കൂടി പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. പ്രത്യേക അന്വേഷണ സംഘം വൈസ് ചെയര്‍മാന്‍ ജസ്റ്റിസ് അരിജിത്ത് പസായത് പറഞ്ഞു. ഫ്രഞ്ച് സര്‍ക്കാര്‍ കൈമാറിയ രേഖകള്‍ പ്രകാരം വിദേശത്തുള്ള കള്ളപ്പണത്തിന്റെ വളരെച്ചെറിയ ഒരംശം മാത്രമേ മടക്കിയെത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം ഒരു പ്രമുഖ ഇംഗഌഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അവര്‍ വിവരം നല്‍കിയ 628 അക്കണ്ടുകളില്‍ പകുതിയും പ്രവാസി ഭാരതീയരുടെയോ നിയമാനുസൃതമുള്ള അക്കൗണ്ടുകളോ ആണ്. ബാക്കിയുള്ളവരില്‍ നിന്ന് 10000 കോടി തിരിച്ചു പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍. അദ്ദേഹം പറഞ്ഞു. നികുതി വെട്ടിപ്പ് നിയമനടപടിയെടുക്കാവുന്ന കുറ്റകൃത്യമായി കാണണം. ഇത് വെറും ചതിമാത്രമായി കാണാനാവില്ല. അദ്ദേഹം തുടര്‍ന്നു. 15,000 കോടിയുടെ നികുതി വെട്ടിച്ച തുക പിടിച്ചെടുക്കാന്‍, പ്രത്യേക അന്വേഷകസംഘത്തിന്റെ മേല്‍നോട്ടത്തില്‍ കസ്റ്റംസ്, ആദായനികുതി വകുപ്പുകള്‍ നടപടി തുടങ്ങിയിട്ടുമുണ്ട്. ഇവയെല്ലാം സമയബന്ധിതമായി തീര്‍ക്കും. അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ പണം മടക്കിയെടുക്കാം. അരിജിത്ത് പാസായത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.