പന്നിപ്പനി: മരിച്ചവരുടെ എണ്ണം 136 ആയി

Sunday 15 February 2015 11:09 am IST

അഹമ്മദാബാദ്: ഗുജറാത്തില്‍ പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 136 ആയതായി റിപ്പോര്‍ട്ട്.  ശനിയാഴ്ച മാത്രം 12 പേര്‍ ഗുജറാത്തിന്റെ വിവിധ സ്ഥലങ്ങളിലെ ആശുപത്രികളിലായി മരിച്ചിരുന്നു.  അഹമ്മദാബാദില്‍ 4 പേരും സൂരത്തില്‍ മൂന്ന് പേരുമാണ് പന്നിപ്പനിയെ തുടര്‍ന്ന് മരിച്ചത്. കച്ച്, വഡോദര, നവ്‌സാരി, അര്‍വല്ലി, ഗാന്ധിനഗര്‍ എന്നീ ജില്ലകളില്‍ നിന്നുമാണ് മറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 130 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.