കോട്ടയം:കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ രണ്ടു മന്ത്രിമാര്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മന്ത്രിമാര്‍ക്ക് ഇരിപ്പിടം ഒരുക്കാത്തത് വീഴ്ചയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഗെയിംസില്‍ കൂവാനായി ചിലരെ ചിലര്‍ ഹാജരാക്കി. സ്ഥിരം കൂവലുകാരായ അവര്‍ അവരുടെ ജോലി കഴിഞ്ഞ് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: