അഡ്ലെയ്ഡ്: വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്കു മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിനു 300 റണ്‍സ് എടുത്തു.
കോഹ്ലിയുടെ സെഞ്ചുറിയും (107) സുരേഷ് റെയ്നയുടെയും (74) ശിഖര്‍ ധവാന്റെയും (73) അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
പാക്കിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിലെ പുത്തന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി സെഞ്ച്വറി ( 107)കുറിച്ചു. ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം സെഞ്ചറി നേടുന്നത്.
ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്ലി കരിയറിലെ ഇരുപത്തി മൂന്നാമത്തെ സെഞ്ച്വറി കണ്ടെത്തിയത്. 76 പന്തില്‍ ഏഴു ഫോറും ഒരു സിക്സറുമടക്കം ശിഖര്‍ 73 റണ്‍സെടുത്ത ശിഖര്‍ ധവാന് റണ്ണൗട്ടാവുകയായിരുന്നു.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 22.2 ഓവറില്‍ 129 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ് ലിയുടെ കരിയറിലെ ഇരുപതിമൂന്നാം സെഞ്ച്വറിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: