വൈക്കം: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്ന് വൈക്കം സത്യഗ്രഹ നവതി ആഘോഷവും ഹൈന്ദവ നവോത്ഥാന സമ്മേളനവും നടക്കും. രാവിലെ 10ന് വൈക്കം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കും.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.വി. ഉണ്ണികൃഷ്ണന് സ്വാഗതം ആശംസിക്കും. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ഭദ്രദീപ പ്രോജ്വലനം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാ ന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആമുഖ പ്രഭാഷണം നടത്തും.
എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് നവതി സന്ദേശം നല്‍കും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ സത്യഗ്രഹികളെ ആദരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാ ന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: