ശിവരാത്രിക്കൊരുങ്ങി ക്ഷേത്രങ്ങള്‍

Sunday 15 February 2015 9:34 pm IST

കോട്ടയം: ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശിരാത്രി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. തിരുനക്കര, വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഏര്‍െപ്പെടുത്തിയിരിക്കുന്നത്. മാഞ്ഞൂര്‍: ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി പ്രതിഷ്ഠാദിന മഹോത്സവത്തിന് മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 17ന് രാവിലെ 7ന് ശിവപുരാണപാരായണം, 8ന് ശ്രീബലി, 9ന് നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് രഥഘോഷയാത്ര, രാത്രി 10ന് ശിവരാത്രിപൂജ എന്നിവ നടക്കും. ചിങ്ങവനം: ചിങ്ങവനം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശിവരാത്രി പൂജയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ തന്ത്രിമുഖ്യന്‍ ശ്രീധരന്‍ നമ്പൂതിരി (ആലപ്പുഴ)യുടെയും ക്ഷേത്ര മേല്‍ശാന്തി പെരമന നാരായണ ശര്‍മ്മയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ക്ഷേത്രത്തില്‍ പണികഴിപ്പിച്ച നടപ്പന്തല്‍ സമര്‍പ്പണവും നടക്കും. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ധര്‍മ്മചൈതന്യം (ശിവഗിരിമഠം) സചിവോത്തമപുരം കുറിച്ചി അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്രം പ്രസിഡന്റ് എസ്. രതീഷ് അദ്ധ്യത വഹിക്കുന്ന ചടങ്ങില്‍ തിരുനക്കര ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജിഷാ ഡെന്നി, ഉഷാ സുരേഷ്, ക്ഷേത്രം ജനറല്‍ കണ്‍വീനര്‍ എം.എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. മഹാശിവരാത്രി ദിവസമായ 17ന് ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് പ്രഭാഷണം, 7ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് വെടിക്കെട്ട്, 7.45ന് ഡാന്‍സ്, 8.30ന് കളരിപ്പയറ്റ്, 10ന് കഥാപ്രസംഗം, 11.30ന് നൃത്തനൃത്ത്യങ്ങള്‍, 12ന് അര്‍ദ്ധരാത്രി പൂജയും കലശാഭിഷേകവും നടത്തപ്പെടും. തമ്പലക്കാട്: ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 17ന് നടക്കും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന്‍ ഭട്ടതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി കല്ലാരവേലില്‍ പരമേശ്വരശര്‍മ്മ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. രാവിലെ 6.00ന് ഗണപതിഹോമം, 7.00ന് ശിവസഹസ്രനാമജപവും കീര്‍ത്തനാലാപനവും, 8.30ന് തിരുനടയില്‍ പറ, 9.00ന് നവകം, കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് 5.30ന് തിരുനടയില്‍ പറ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് സംഗീതസദസ്സ്-പൊന്‍കുന്നം സൂരജ്‌ലാല്‍, രാത്രി 11.30ന് ശിവരാത്രി പൂജ. ഇളങ്ങുളം: ശ്രീ പുല്ലാട്ടുകുന്നേല്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം സുരേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. 17ന് രാവിലെ 8ന് പുരാണപാരായണം, 9ന് കാവടി ഘോഷയാത്ര, 12ന് കാവടി വരവ്, 7ന് ദീപാരാധന, 8ന് ഭജന്‍സ്, 12ന് ശിവരാത്രി പൂജ. വാഴൂര്‍: വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് 17ന് വൈകിട്ട് 4ന് പഞ്ചാക്ഷരീ മന്ത്രജപ പ്രദക്ഷിണം, 5.30ന് അഷ്ടാഭിഷേകം, ഘൃതധാര, 7.30ന് പ്രസാദവിതരണം, 8ന് ഭജന, 11ന് ശിവരാത്രി പൂജ എന്നിവ നടക്കും. കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 17ന് നടക്കും. തന്ത്രി കണ്ഠരര് മഹേശ്വരര് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 4ന് നിര്‍മ്മാല്യദര്‍ശനം, 4.30ന് ശയനപ്രദക്ഷിണം, 6ന് അഖണ്ഡനാമജപം, 8.30ന് ശിവപുരാണ പാരായണം, 9ന് വില്വദളാര്‍ച്ചന, 9.30ന് ധാര, 11ന് 25 കലശം, കളഭാഭിഷേകം, ചതുഃശതം, 12ന് ശിവരാത്രി പ്രാതല്‍, വൈകിട്ട് 5ന് ശിവപുരാണ പാരായണം സമാപനം, 6ന് നാമജപ പ്രദക്ഷിണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് ഭജന, 8ന് വേദപാരായണം, രാത്രി 9.30ന് ഘൃതധാര, 12.30ന് വിളക്ക്. കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ 17ന് വൈകിട്ട് 5ന് വില്വദളാര്‍ച്ചന, 7ന് ദീപാരാധന, 8ന് ഏകാദശ രുദ്രാഭിഷേകം, രാത്രി 12ന് ശിവരാത്രി വിളക്ക്, ദീപാരാധന, സോപാനസംഗീതം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ചന്ദ്രേശേഖരന്‍ തിരുനക്കര, സുമേഷ് നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. കിടങ്ങൂര്‍: ഉത്തമേശ്വരം ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 17ന് രാവിലെ 4ന് നിര്‍മാല്യദര്‍ശനം, 4.30ന് നാമജപം, 8.30ന് ധാര, 12ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് തിരുവാതിരകളി, 8ന് കഥകളി- കിരാതം, രാത്രി 11ന് ശിവരാത്രി പൂജ എന്നിവ നടക്കും. ക്ഷേത്രം മേല്‍ശാന്തി ശ്രീജിത്ത് ഓണിയപ്പുലത്തില്ലത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. പാലാ: ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍17ന് രാവിലെ കാവടിഘോഷയാത്രയും അഭിഷേകവും, മഹാപ്രസാദമൂട്ട്, വൈകിട്ട് ഭസ്മക്കാവടി, രാത്രി നൃത്തമഞ്ജരി, നൃത്തനൃത്യങ്ങള്‍, ശിവരാത്രിപൂജ, വിളക്ക് എന്നിവ നടക്കും. പൊന്‍കുന്നം: ഇളമ്പള്ളി മാനപ്പാട്ടുകുന്ന് ശ്രീഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 17ന് നടക്കും. ക്ഷേത്രം തന്ത്രി മരങ്ങാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, 8ന് പുരാണപാരായണം, വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് ദീപാരാധന, 8ന് ഭജന്‍സ്, 12ന് ശിവരാത്രിപൂജ. വെള്ളൂര്‍: ഇറുമ്പയം പെരുന്തട്ട് ശ്രീമഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ദിനമായ 17ന് രാവിലെ 8ന് രുദ്രകലശപൂജ, 11.30ന് രുദ്രകലശാഭിഷേകം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, രാത്രി 8ന് ദേശ താലപ്പൊലികള്‍ക്ക് വരവേല്‍പ്, വലിയവിളക്ക്, വലിയകാണിക്ക, 18ന് രാവിലെ 5മുതല്‍ പിതൃതര്‍പ്പണവും നടക്കും. പാമ്പാടി: വെള്ളൂര്‍ ചെറിയ തൃക്കോവില്‍ മഹാദേവ ക്ഷേ്രത്തില്‍ 17ന് വെളുപ്പിന് 4.30ന് അഷ്ടാഭിഷേകം, രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് കാവടി ഘോഷയാത്ര, 12ന് കാവടി അഭിഷേകം, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, 6.45ന് ദീപാരാധന, ദീപക്കാഴ്ച, 12ന് ശിവരാത്രി വിളക്ക്. തൃക്കോതമംഗലം: ശ്രീമഹാദേവക്ഷേത്രത്തില്‍ 17ന് രാവിലെ 7ന് തിരുമുമ്പില്‍ നിറപറ, 10.30ന് കാവടി ഘോഷയാത്ര, 1ന് കാവടി അഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് കാഴ്ചശ്രീബലി, രാത്രി 11.30ന് ശിവരാത്രി പൂജ, വെടിക്കെട്ട്. കോട്ടയം: തളിയില്‍ മഹാദേവക്ഷേത്രത്തില്‍ 17ന് രാവിലെ 5മുതല്‍ ശിവപുരാണ പാരായണം, ദേശവിളക്ക്, 108 കരിക്ക് അഭിഷേകം, 108 പ്രദക്ഷിണം, നാമഘോഷലഹരി, സംഗീതകച്ചേരി. ളാക്കാട്ടൂര്‍: കിഴക്കേടത്ത് ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ രാവിലെ 6മുതല്‍ ശിവനാമസങ്കീര്‍ത്തനം, 8.30ന് കലശാഭിഷേകം, ശ്രീഭൂതബലി, 11ന് ഉച്ചപ്പൂദ, വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര, 7ന് ദീപാരാധന, വിളക്ക്. കൊല്ലാട്: തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് രാവിലെ 7മുതല്‍ ഗുരുമന്ദിരത്തില്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാര്‍ത്ഥന എന്നിവ നടക്കും. രാത്രി 10.30ന് ആറാട്ട് എതിരേല്പ്, 12ന് വലിയ കാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും. അയര്‍ക്കുന്നം: ശ്രീകൃഷ്ണസ്വാമി മഹാദേവര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ 6.30ന് പുരാണപാരായണം, 10.30ന് കാവടി ഘോഷയാത്ര, 12ന് കാവടി അഭിഷേകം, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 12ന് ശിവരാത്രിപൂജ, ക്ഷീരധാര, പനിനീര്‍ അഭിഷേകം, കരിക്ക് അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും. പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷവും വിദ്യാഗോപാല സമഷ്ടിയജ്ഞവും 17ന് നടക്കും. രാവിലെ 5ന് ഗണപതിഹോമം, 6ന് വിദ്യാഗോപാലപൂജ, പുരുഷസൂക്താര്‍ച്ചന, സാരസ്വത സൂക്താര്‍ച്ചന, 10.30ന് ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിദ്യാഗോപാല സമഷ്ടിയജ്ഞം എന്നിവ നടക്കും. പാലാ: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ 17ന് രാവിലെ 8 മുതല്‍ പുരാണ പാരായണം, വൈകിട്ട് 7ന് ഭജന, രാത്രി 9.30ന് കഥകളി- ബാണയുദ്ധം, കിരാതം, 12ന് ശിവരാത്രിപൂജ എന്നിവ നടക്കും. കോട്ടയം: ഒളശ്ശ പൂവന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവും താലപ്പൊലി ഘോഷയാത്രയും ചൊവ്വാഴ്ച്ച നടക്കും. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളോടെ ചിരട്ടമണ്‍ ശ്രീധന്വന്തരി ശിവ ക്ഷേത്രത്തിലേക്ക്്്് താലപ്പൊലി ഘോഷയാത്ര നടക്കും. വൈകുന്നേരം ആറുമണിക്ക്് ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെടുന്ന യാത്ര ആറാട്ടുവഴി വഴി ധന്വന്തരി ക്ഷേത്രത്തിലെത്തും. തുടര്‍ന്ന്്് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ വിശേഷാല്‍ പൂജകളോടെ താലം സമര്‍പ്പിക്കും. പൊന്‍കുന്നം: എസ്എന്‍ഡിപി യോഗം 1044-ാം നമ്പര്‍ പൊന്‍കുന്നം ശാഖാ ഗുരുദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് തമ്പലക്കാട് മോഹനന്‍ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.17ന് രാവിലെ 9ന് പഞ്ചവിംശതി കലശപൂജ. 10.30 കലശം എഴുന്നളളിപ്പ്. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് നൃത്തസന്ധ്യ. 9.30ന് മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍. 12ന് മഹാശിവരാത്രിപൂജ. 12.30ന് ഭക്തിഗാനസുധ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.