പ്രധാനമന്ത്രി മോദി 20-ന് അരുണാചലില്‍

Sunday 15 February 2015 10:05 pm IST

ഇറ്റാനഗര്‍: ഏകദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 20-ന് അരുണാചലില്‍ എത്തും. അരുണാചലിന് സംസ്ഥാന പദവി ലഭിച്ചതിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായാണ് പ്രധാനമന്ത്രിയെത്തുന്നത്. ഇന്ദിരാഗാന്ധി പാര്‍ക്കിലാണ് ആഘോഷങ്ങള്‍. അരുണാചല്‍ ഫെസ്റ്റിവലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിവര വകുപ്പു സെക്രട്ടറി ദാനി സാലു പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി അരുണാചല്‍-ന്യൂദല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിന് പച്ചക്കൊടി കാണിക്കും. ഇറ്റാ നഗറിലെ പൊതുജലവിതരണ പദ്ധതിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.