പാര്‍ലമെന്റ് ബജറ്റ് സമ്മേളനം 23 മുതല്‍

Sunday 15 February 2015 10:28 pm IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതല്‍ ആരംഭിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.വെങ്കയ്യ നായിഡു പത്രസമ്മേളനത്തില്‍ അറിയിച്ചു. സഭയുടെ സുഗമമായ നടത്തിപ്പിന് കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുടേയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷത്തിന് അവരുടെ വിഷയങ്ങള്‍ ഉന്നയിക്കുവാന്‍ വേണ്ടത്ര സമയം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ദല്‍ഹിയിലുള്ള അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. അവിടെ സംഭവിച്ചത് എന്താണെന്ന് വ്യക്തമായി അറിയാം. ബിജെപിക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനിന്നുവെന്നതാണ് ബിജെപി പഠിച്ച പാഠം. എന്നാല്‍ ഇവര്‍ എല്ലാവരും ഒന്നിച്ചാലും അതിന്മേല്‍ നേടാനും പാര്‍ട്ടിക്ക് കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ശരിയായ രീതിയില്‍ തന്നെയാണ് സര്‍ക്കാര്‍ നടത്തിയത്. എട്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴെണ്ണത്തില്‍ ബിജെപിക്ക് വിജയം നേടാന്‍ കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍നിന്നുമുണ്ടായ പിന്തുണയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആമഗ്നരായതും പരാജയത്തിനിടയാക്കി. എന്നാല്‍ ആത്മപരിശോധന നടത്തി പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കുവാനുള്ള നടപടികളും ആരംഭിച്ചു. ദല്‍ഹിയിലെ പുതിയ സര്‍ക്കാരിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.