ശിവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി

Monday 16 February 2015 12:59 am IST

കൊച്ചി: മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി ജില്ലയിലെ ശിവക്ഷേത്രങ്ങള്‍ ഒരുങ്ങി. പിതൃതര്‍പ്പണത്തിനായി ആയിരങ്ങളാണ് ക്ഷേത്രങ്ങളില്‍ എത്തിച്ചേരുക. പ്രശസ്തമായ ആലുവ ശിവരാത്രി മണപ്പുറത്ത് ശിവരാത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പതിനായിരങ്ങളാണ് ഇവിടെ പിതൃപ്രീതിക്കായി ബലിതര്‍പ്പണത്തിന് എത്തുന്നത്. തിരുനെട്ടൂര്‍ മഹാദേവക്ഷേത്രം, കലൂര്‍ പാവക്കുളം ക്ഷേത്രം തുടങ്ങിയ പ്രസിദ്ധ ശിവക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളായി. പെരുമ്പാവൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നന്ദിവിഗ്രഹ പ്രതിഷ്ഠയുള്ള അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഒ ന്നാം ദിവസമായ ഇന്ന് വൈകിട്ട് 6.30-ന് വിശേഷാല്‍ ദീപാരാധന, പ്രഭാഷണം, 7.30-ന് ചാക്യാര്‍കൂത്ത്, രണ്ടാം ദിവസമായ നാളെ രാവിലെ 4-ന് പള്ളിയുണര്‍ത്ത ല്‍, 5-ന് നിര്‍മ്മാല്യദര്‍ശനം, 6.30- ന് എതൃത്തപൂജ, കലശാഭിഷേകം, 9-ന്ശ്രീബലി, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 3.30-ന് പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശ്രീബലി, 7-ന് ഡബിള്‍ തായമ്പക, 9.30-ന് നാടകം എന്നിവ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഉണ്ടാകും. ഇരവിച്ചിറ ശിവക്ഷേത്രത്തിലെ ശിവരാത്രി പൂജകള്‍ 17-ന് ആരംഭിക്കും. രാവിലെ മുതല്‍ അ ഖണ്ഡനാമജപം ഉണ്ടാകും. കുറുപ്പംപടി: പുല്ലുവഴി കുറ്റിക്കാട്ട് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ പതിവ് പൂജകള്‍ക്ക്‌ശേഷം വൈ കിട്ട് 4-ന് തുടികൊട്ടും കുടകളിയും , 7.30-ന് ട്രിപ്പിള്‍ തായമ്പക-അവതരണം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശ്രീകാന്ത്, ശ്രീരാജ്, 17-ന് രാവിലെ 8.30-ന് ശ്രീബലി എഴുന്നളളിപ്പ്, പഞ്ചാരിമേളം, വൈകിട്ട് 4-ന് കാഴ്ചശ്രീബലി മേജര്‍സെറ്റ് പഞ്ചവാദ്യം, രാത്രി പിന്നില്‍ തിരുവാതിര, രാത്രി 12-ന് ശിവരാത്രി പൂജകള്‍. രാമമംഗലം മഹാദേവക്ഷേത്രത്തില്‍ രാവിലെ 6-ന് അഭിഷേകം, വൈകിട്ട് വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന് കലാപരിപാടികള്‍. കോതമംഗലം: തട്ടേക്കാട് ശ്രീമാഹാദേവ-മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. കെ.കെ.അനിരുദ്ധന്‍ തന്ത്രികള്‍ തൃക്കൊടിയേറ്റിന് നേതൃത്വം നല്‍കി. മൂവാറ്റുപുഴ: മാറാടി തൃക്ക മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്നും നാ ളെയും ആഘോഷിക്കും. ക്ഷേത്രം മേല്‍ശാന്തി മുട്ടത്തുമന മ നോജ് നമ്പൂതിരിയുടെയും ക്ഷേത്രം തന്ത്രി മനയത്താറ്റ് നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ശ്രീകുമാരഭജന ദേവസ്വം  ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ ആഘോഷിക്കും. ശിവന്‍കുന്ന്, രാമംഗലം മഹാദേവ ക്ഷേത്രങ്ങളിലെ ശിവരാത്രി ആഘോഷങ്ങള്‍ക്ക്  വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുടവൂര്‍ ചാക്കുന്നത്ത് മഹാദേവക്ഷേത്രം രാവിലെ 6-ന് അഭിഷേകം, വൈകീട്ട് വിശേഷാല്‍ ദീപാരാധന, ചുറ്റുവിളക്ക്, തുടര്‍ ന്ന് കലാപരിപാടികള്‍, രാത്രി 12-ന് ശേഷം ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാളകം വെട്ടിക്കാവ് മഹാദേവക്ഷേത്രം, മേക്കടമ്പ് ആമ്പല്ലൂര്‍ മഹാദേവക്ഷേത്രം, കുന്നയ്ക്കാല്‍ അരുളിമംഗലം മഹാദേവക്ഷേത്രം, നെല്ലാട് മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ഒരുക്കങ്ങളായി. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 6-ന് രുദ്രാഭിഷേകം,വൈകിട്ട് 5.30ന് അഷ്ടാഭിഷേകം ഉണ്ടാകും. ശിവരാത്രിയ്ക്ക് ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണം നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കും. ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നാളെ ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്കു പുറമേ കാശിതീര്‍ത്ഥം പ്രവഹിക്കുന്ന തീര്‍ത്ഥക്കരയില്‍ രാത്രി 12മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. തീര്‍ത്ഥക്കരയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ബലിത്തറകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരേസമയം 500പേര്‍ക്ക് ബലിയിടുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിവരാത്രി ദിവസം രാത്രി 12മണിക്ക് ശേഷം ആരംഭിക്കുന്ന ബലിയിടല്‍ ചടങ്ങുകള്‍ 18-ന് ഉച്ചവരെ തുടരും. ക്ഷേ ത്രത്തില്‍ തിലഹവനം, സായൂജ്യപൂജ എന്നിവ ഉണ്ടാകും. തോട്ടക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് തുടങ്ങും. 5.15-ന് പണ്ടപ്പിള്ളി ലൈബ്രറി ജംഗ്ഷനില്‍ നിന്നും താളമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര, 6.30-ന് വിശേഷാ ല്‍ ദീപാരാധന, 7-ന് ഭജന, 7.45-ന് ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് വി.എം. ഉദയകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ എം.പി. തങ്കപ്പന്‍ (കെപിഎംഎസ്), റവ.ഫാ.എം.റ്റി.കുര്യാച്ചന്‍ (വി.സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ചര്‍ച്ച് പണ്ടപ്പള്ളി), ജിബി എടപ്പാട്ട് (പ്രസിഡന്റ്, എസ്എന്‍ഡിപി), കെ.കെ. നരേ്രന്ദന്‍ നായര്‍ (സെക്രട്ടറി എന്‍എസ്എസ്), കെ. സന്തോഷ് (കേരള വിശ്വകര്‍മ്മ സ ഭ), പി.കെ. ശിവന്‍ എന്നിവര്‍ സംസാരിക്കും. മട്ടാഞ്ചേരി: മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി മേഖലയിലെ ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. മട്ടാഞ്ചേരി ഗുജറാത്തി റോഡിലെ മണികര്‍ണേശ്വര്‍ മന്ദിര്‍, ശ്രീറാംമന്ദിര്‍ എന്നിവിടങ്ങളിലെ വടക്കേയിന്ത്യന്‍ സമൂഹക്ഷേത്രങ്ങളില്‍ ശിവരാത്രിദിനം വിശേഷാല്‍പൂജകള്‍, അലങ്കാരം, പ്രസാദവിതരണം എന്നിവ നടക്കും. ആനവാതില്‍ കൊട്ടാരസമൂച്ചയത്തിലെ ശിവക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ അഭിഷേകം, രുദ്രപാരായണം, തിരുവാതിര, രുദ്രജപം, ശിവരാത്രിപൂജ എന്നിവ നടക്കും. ചെറളായി തിരുമലദേവസ്വം കീഴേടം ഉദ്യാനേശ്വരം ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച പ്രദോഷപൂജ, നൃത്തനൃത്ത്യങ്ങള്‍ എന്നിവയും ചൊവ്വാഴ്ച രാവിലെ ശീവേലി, രുദ്രാഭിഷേകം. വൈകിട്ട് എഴുന്നള്ളിപ്പ്, നൃത്തനൃത്ത്യങ്ങള്‍, രാത്രി നാടകം, മംഗളാരതി, എഴുന്നള്ളിപ്പ്, പൂജ എന്നിവയും നടക്കും. ചെറളായി ശ്രീകേരളേശ്വര്‍ ദേവസ്ഥാനത്ത് ഇന്ന് മഹാപ്രദോഷപൂജ, രുദ്രജപം, ഊഞ്ഞാല്‍സേവ, ആരതി എന്നിവയും ശിവരാത്രിനാളില്‍ രാവിലെ രുദ്രജപം, അഭിഷേകം. വൈകിട്ട് ഋഷഭവാഹന എഴുന്നള്ളിപ്പ്, രാത്രി ശിവരാത്രിപൂജ, മഹാആരതി എന്നിവയും നടക്കും. അമരാവതി ജനാര്‍ദ്ദനക്ഷേത്രസമുച്ചയത്തിലെ ശിവക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ രുദ്രാഭിഷേകം, പൂജകള്‍, വൈകിട്ട് ആരതി, ശിവരാത്രിപൂജ, പ്രസാദവിതരണം എന്നിവ നടക്കും. കരുവേലിപ്പടി രാമേശ്വരം ശിവക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് രാവിലെ രുദ്രജപം, എഴുന്നള്ളിപ്പ്, പൂജ, വൈകിട്ട് ഭജന, രുദ്രജപം, ശിവരാത്രിപൂജ, പ്രസാദവിതരണം എന്നിവയും നടക്കും. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ചെറളായി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ശാസ്താപതിദിനം നടക്കും. രാവിലെ അഭിഷേകം, എഴുന്നള്ളിപ്പ്, പൂജ, വൈകിട്ട് ശീവേലി, ആരതി, പ്രസാദവിതരണം എന്നിവ നടക്കും. ശിവരാത്രിനാളില്‍ രാവിലെ പഞ്ചാമൃതാഭിഷേകം, വൈകിട്ട് വാഹനപൂജ, പ്രസാദവിതരണം എന്നിവയും നടക്കും. കുമ്പളം: തൃക്കോവ് ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 17ന് നടക്കും. 16ന് വലിയവിളക്കുത്സവം നടക്കും. പോണേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ശിവരാത്രിവ്രതവും ബലിതര്‍പ്പണവും ഉണ്ടാകുമെന്ന് മേല്‍ശാന്തി ജഗദീശന്‍ ശാന്തിയും ക്ഷേത്രഭാരവാഹികളും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.