അങ്കാറ: യെമനിലെ തങ്ങളുടെ എംബസി പൂട്ടാന്‍ തുര്‍ക്കിയും തീരുമാനിച്ചു. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുറ്റ് കവുസോഗ്ലുവാണ് എംബസി പൂട്ടുന്ന കാര്യം അറിയിച്ചത്. തുര്‍ക്കി പൗരന്മാര്ക്കു യെമനിലേക്കു പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന യെമനില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്. വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരം വരെ പിടിച്ചടക്കിയിരുന്നു. യുകെ, സൗദി അറേബ്യ, യുഎഇ, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങള്‍ തങ്ങളുടെ യെമനിലെ എംബസികള്‍ നേരത്തെ തന്നെ പൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: