മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ ആര് ആര് പാട്ടീല്‍(57) അന്തരിച്ചു. ക്യാന്‍സര്‍ രോഗം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.
നേരത്തെ തെക്കന്‍ മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ പാട്ടിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അജിത് പവാര്‍, സുപ്രിയ സുലെ, സുനില്‍ താക്കറെ, ചഗന്‍ ഭൂപാല്‍ എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: