കോട്ടയം: കേരള വേലന്‍ മഹാസഭയുടെ 33-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ 22ന് പാലായില്‍ നടക്കും. പാലാ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന് അദ്ധ്യക്ഷത വഹിക്കും.
പാലാ മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന് മുഖ്യപ്രഭാഷണം നടത്തും. സീനിയര്‍ നേതാക്കളെ ആദരിക്കും. എ.ജി. സുഗതന്, വി.എന്‍. കുട്ടപ്പന്, വിജയമ്മ ഗോപിദാസ്, പങ്കജാക്ഷന് എന്നിവര്‍ ആശംസ നേരും.
എസ്. നാരായണന് സ്വാഗതവും സരസ്വതി മോഹന്‍ നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്, ജനറല്‍ സെക്രട്ടറി എം.എസ്. ബാഹുലേയന്, ഖജാന്‍ജി കെ.ആര്. കൃഷ്ണന്‍കുട്ടി, ജോ. സെക്രട്ടറി എസ്. നാരായണന്, കമ്മറ്റിയംഗം വി.എന്‍. സോമന്, മേഖലാ യൂണിയന് പ്രസിഡന്റ് ശ്രീധരന് കൊല്ലാട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: