കൊച്ചി: പ്രണയം നടിച്ച് മതംമാറ്റത്തിന് പ്രേരിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഹൈക്കോടതി അമ്മയോടൊപ്പം പോകാന്‍ അനുവദിച്ചു.
കൊണ്ടോട്ടി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഷബീബ് എന്ന മുസ്ലിം യുവാവ് പ്രേമം നടിച്ച് കൂടെക്കൂട്ടിയശേഷം മതംമാറാന്‍ നിര്‍ബന്ധിച്ചത്. 21കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ കാണാതായിരുന്നു.
തുടര്‍ന്ന് അമ്മ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കാമുകനെന്നു പറയുന്നയാളില്‍ നിന്ന് മോചിപ്പിച്ച് അമ്മയ്ക്കൊപ്പം വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: