ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവം 19ന് ആരംഭിക്കും

Monday 16 February 2015 9:41 pm IST

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവം 19ന് കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കും. 19ന് രാവിലെ 8.30ന് ക്ഷേത്രം തന്ത്രി ചെങ്ങന്നൂര്‍ താഴമണ്‍ മഠം കണ്ഠരര് രാജീവരര്, മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവരുടെ മുക്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 9.30ന് പുതുതായി നിര്‍മ്മിച്ച വടക്കേ നടപ്പന്തല്‍ സമര്‍പ്പണം, 10.30ന് മാനസജലലഹരി, 12.30ന് സര്‍പ്പംപാട്ട്, വൈകിട്ട് 5.30ന് ഇരട്ടത്തായമ്പക, 7ന് നൃത്തനൃത്യങ്ങള്‍, 7.45ന് ഭരതനാട്യം, 10.30ന് നൃത്തനിശ, 1ന് നൃത്തനാടകം, 20ന് 12.30ന് ഉത്സവബലി ദര്‍ശനം രാത്രി 8ന് നൃത്തനൃത്യങ്ങള്‍, 9ന് മൃദുതരംഗ്, 12ന് കൊടിക്കീഴില്‍വിളക്ക്, 2.30ന് കുറത്തിയാട്ടനൃത്തശില്പം. 21ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍, 11ന് സംഗീതസദസ്സ്, 1ന് ഉത്സവബലിദര്‍ശനം, ഭക്തിഗാനമേള, 3.30ന് സാമ്പ്രദായ ഭജന്‍സ്, 4.30ന് തിരുവാതിരകളി, രാത്രി 8.45ന് സംഗീതസദസ്, 9ന് വിളക്ക്, 10ന് കഥകളി. 22ന് രാവിലെ 10.30ന് പറയന്‍തുള്ളല്‍, 11.30ന് സംഗീതസദസ്, ഉച്ചയ്ക്ക് 1ന് ഉത്സവബലി ദര്‍ശനം, 1.30ന് സംഗീതസദസ്, 3.15ന് ഭഗവത് സ്തുതി, 4.30ന് തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 8.30ന് തിരുവാതിര, 9ന് വിളക്ക്, കഥകളി. 23ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍, 11ന് പുല്ലാങ്കുഴല്‍ കച്ചേരി, 12ന് സംഗീതസദസ്, 1ന് ആദ്ധ്യാത്മിക പ്രഭാഷണം, 1.30ന് സംഗീതസദസ്, 2.30ന് വയലിന്‍ സോളോ, 3.30ന് സംഗീതസദസ്, 4.30ന് തിരുവാതിരകളി, 6ന് താലപ്പൊലി, 8.30ന് തിരുവാതിര, 9ന് കഥകളി. 24ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍, 11ന് സംഗീതസദസ്, 12.30ന് കവിയരങ്ങ്, 2.15ന് ഹിന്ദുസ്ഥാനി ഭജന്‍സ്, 4.30ന് തിരുവാതിരകളി, 7ന് താലപ്പൊലി, 9ന് സംഗീതസദസ്, 11ന് ഭക്തിഗാനമേള, 1.30ന് നൃത്തനാടകം. 25ന് രാവിലെ 11ന് ശീതങ്കന്‍തുള്ളല്‍, 12ന് സംഗീതസദസ്, 2ന് ഭാഗവത പാരായണം, 3ന് ഭക്തിഗാനമേള, 4ന് തിരുവാതിരകളി, 6.30ന് താലപ്പൊലി, 9ന് തമിഴ് ഭക്തിഗാനമേള, 11ന് ക്ലാസിക്കല്‍ നൃത്തങ്ങള്‍, 1ന് നൃത്തനാടകം. 26ന് രാവിലെ 7ന് ശ്രീബലി, 12ന് തുള്ളല്‍ സമന്വയം, 1.30ന് പാഠകം, 2ന് സംഗീതസദസ്, 4.30ന് തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 6ന് താലപ്പൊലി, 7ന് താലപ്പൊലിയും അയ്‌മ്പൊലിയും, 9.30ന് ക്ലാസിക്കല്‍ ഡാന്‍സ്, രാത്രി 12ന് ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും, വെളുപ്പിന് 2ന് വലിയ വിളക്ക്, 5ന് കരിമരുന്നു കലാപ്രകടനം. 27ന് രാവിലെ 7ന് ശ്രീബലി, 12ന് ഓട്ടന്‍തുളളല്‍, 1ന് ഉത്സവബലി ദര്‍ശനം, 1ന് സംഗീതസദസ്, 3ന് അക്ഷരശ്ലോക സദസ്, 4.30ന് തിരുവാതിരകളി, 7ന് താലപ്പൊലി സമര്‍പ്പണം, 9.30ന് ഭക്തിഗാനമേള, 12ന് പള്ളിനായാട്ട്, പള്ളിവേട്ട, വിളക്ക്. 28ന് രാവിലെ 6ന് പള്ളിക്കുറുപ്പു ദര്‍ശനം, 7ന് ജ്ഞാനപ്പാന, 9.30ന് സംഗീതസദസ്, 12ന് ആറാട്ട്പുറപ്പാട്, 1.30ന് അഷ്ടപദിലയം, 4ന് സംഗീതസദസ്, 7ന് നാഗസ്വരക്കച്ചേരി, 10ന് ആറാട്ട് കച്ചേരി, 1ന് ആറാട്ട് എതിരേല്പ്, 2ന് ആറാട്ട് എഴുന്നെള്ളിപ്പ്, 5ന് കരിമരുന്നു കലാപ്രകടനം, 5.30ന് ആറാട്ട് വരവ്, കൊടിയിറക്ക്. പത്രസമ്മേളനത്തില്‍ എം.പി. ഗോവിന്ദന്‍ നായര്‍, പി.എസ്.രാജന്‍, കെ.ജി. സദാശിവന്‍, കെ.എന്‍. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.