ആലുവയില്‍ ഇന്ന് ഗതാഗതനിയന്ത്രണം

Monday 16 February 2015 10:57 pm IST

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 4 മണിമുതല്‍ ബുധനാഴ്ച ഒരു മണിവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയായി റൂറല്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. മണപ്പുറത്തേക്ക് വരുന്ന എല്ലാവാഹനങ്ങളും സെമിനാരിപ്പടിയില്‍ നിന്ന് ജിസിഡിഎ റോഡ് വഴി ആയൂര്‍വേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. മണപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും പ്രൈവറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. വണ്‍വെട്രാഫിക്കായിരിക്കും. മണപ്പുറം ഭാഗത്ത് നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ്‌വഴി നേരെ പറവൂര്‍ കവലയില്‍ എത്തണം. തോട്ടയ്ക്കാട്ടുകര ജഗ്ഷനില്‍നിന്ന് മണപ്പുറത്തേക്ക് യാതൊരുവിധ വാഹനഗതാഗതവും അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകള്‍തോട്ടായ്ക്കാട്ടുകര കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂര്‍ കവല, യുസി കോളേജ്, കടുങ്ങല്ലൂര്‍ വഴിതിരികെ പോകണം, അങ്കമാലി ഭാഗത്ത് നിന്ന് ആലുവായിലേക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പറവൂര്‍ കവലയ്ക്ക് സമീപമുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ യാത്ര അവസാനിച്ച് അവിടെനിന്ന് മടങ്ങിപ്പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്ന് ദേശീയ പാതവഴി ആലുവയ്ക്ക് വരുന്ന കെഎസ്ആര്‍ടിസി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും പുളിഞ്ചോട് ജംഗ്ഷനില്‍ നിന്ന് മണപ്പുറത്തേക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകള്‍തോട്ടയ്ക്കാട്ടുകര കവലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂര്‍ കവല, യുസി കോളേജ്, കടുങ്ങല്ലൂര്‍ വഴിതിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്ന് ആലുവായിലേക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പറവൂര്‍ കവലയ്ക്ക് സമീപമുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് മടങ്ങിപ്പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്ന് ദേശീയ പാതവഴി ആലുവയ്ക്ക വരുന്ന കെഎസ്ആര്‍ടിസി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും പുളിഞ്ചോട് ജംഗ്ഷനില്‍ നിന്ന് സര്‍വ്വീസ് റോഡില്‍ കൂടി മാര്‍ക്കറ്റ് വഴി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ എത്തേണ്ടതാണ്. അഞ്ച് കെഎസ്ആര്‍ടിസി  ബസ്സുകള്‍ക്ക് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ളതും ബാക്കിവരുന്ന കെഎസ്ആര്‍ടിസി വാഹനങ്ങള്‍ പുളിഞ്ചോടിലുള്ള ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള കെഎസ്ആര്‍ടിസിബസ്സുകളും പ്രൈവറ്റ് ബസ്സുകളും സ്റ്റാന്‍ഡിന് മുന്നില്‍ കൂടിവലത്തോട്ട് തിരിഞ്ഞ് ഫയര്‍ സ്റ്റേഷന്‍, കാരോത്തുകുഴി വഴിപോകേണ്ടതാണ്. പെരുമ്പാവൂര്‍ ഭാഗത്തു നിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ പമ്പ് ജംഗ്ഷന്‍ വഴി ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളിന് മുന്‍വശമുള്ള താല്‍ക്കാലിക സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്ന് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പവ്വര്‍ഹൗസ് റോഡില്‍ നിന്ന് നേരെ ഗവര്‍മെന്റ് ഹോസ്റ്റല്‍ ജംഗ്ഷനില്‍ എത്തികാരോത്തുകുഴി, പുളിഞ്ചോട് വഴിസ്റ്റാന്റില്‍ പ്രവേശിക്കേണ്ടതും അവിടെനിന്ന് തിരികെ ഫയര്‍ സ്റ്റേഷന്‍വഴി കാരോത്തുകുഴി ജംഗ്ഷനില്‍ ഹോസ്പിറ്റല്‍ റോഡിലൂടെ പവ്വര്‍ഹൗസ് ജംഗ്ഷനില്‍ എത്തി സര്‍വ്വീസ് നടത്തേണ്ടതുമാണ്. ബാങ്ക് കവല മുതല്‍ എംജി ടൗണ്‍ ഹാള്‍ റോഡ് വരെ സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ ഗതാഗതവും അനുവദിക്കുന്നതല്ല.ഹൈവേകളിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരകടവില്‍ നിന്ന് മണപ്പുറത്തേക്ക് പോകുന്നതിന് താല്‍ക്കാലിക പാലംനിര്‍മ്മിച്ചിട്ടുള്ളതിനാല്‍ കടത്ത് വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല. ഇന്ന് ചൊവ്വാഴ്ചരാത്രി പത്ത്മണിമുതല്‍ ബുധനാഴ്ച പകല്‍ 10 മണിവരെ തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന ഹെവിവാഹനങ്ങള്‍ എല്ലാം തന്നെ അങ്കമാലിയില്‍ നിന്ന് എംസി റോഡിലൂടെ അതത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. എറണാകുളം ഭാഗത്ത്  നിന്ന് വരുന്ന ഹെവിവാഹനങ്ങള്‍ എല്ലാംതന്നെ കളമശ്ശേരിയില്‍ നിന്ന് കണ്ടെയ്‌നര്‍ റോഡ്, പറവൂര്‍ മാഞ്ഞാലി റോഡ് വഴി അത്താണി ജംഗ്ഷനിലൂടെ തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.