തലയിണക്കാവില്‍ സപ്താഹയജ്ഞവും പ്രതിഷ്ഠാദിന മഹോത്സവവും

Tuesday 17 February 2015 9:46 am IST

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തില്‍ 23-ാമത് ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിന മഹോത്സവവും 24 വരെ നടക്കും. യജ്ഞാചാര്യന്‍ പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദസ്വാമികളാണ്. യജ്ഞപൗരാണികര്‍ തേവലക്കര മണിക്കുട്ടന്‍, മാരാരിത്തോട്ടം ദേവരാജന്‍, കായംകുളം ഭാസി, യജ്ഞഹോതാവ് ശങ്കരന്‍ നമ്പൂതിരി, വാക്കനാട് യജ്ഞസഹായി ഉണ്ണി എന്നിവരാണ്. സപ്താഹയജ്ഞത്തിന്റെ ഭാഗമായി യജ്ഞദീപപ്രകാശനം, ആദ്ധ്യാത്മികപ്രഭാഷണം, വിശേഷാല്‍പൂജകള്‍, മഹാഗണപതിഹോമം, രുഗ്മിണി സ്വയംവരം, ഭജന, അവഭൃഥസ്‌നാന ഘോഷയാത്ര, അന്നദാനം, യജ്ഞപ്രസാദവിതരണം എന്നീ ചടങ്ങുകളുണ്ടാകും. പ്രതിഷ്ഠാ മഹോത്സവദിനമായ 23ന് നൂറുംപാലും, വാര്‍ഷികകലശം എന്നിവ നടക്കും. പ്രതിഷ്ഠാദിന പൂജകള്‍ക്ക് ക്ഷേത്രതന്ത്രി ദേവന്‍കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് വാദ്യമേളങ്ങളോടുകൂടിയ താലപ്പൊലി, രാത്രി എട്ടു മുതല്‍ ഭക്തിഗാനസുധ. 24ന് വൈകിട്ട് നാലിന് കെട്ടുകാഴ്ച, രാത്രി 9.30ന് ഗാനമേള.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.