മിനിമോള്‍ ട്രസ്റ്റ് വാര്‍ഷികവും പുരസ്‌കാരസമര്‍പ്പണവും മാര്‍ച്ച് ഒന്നിന്

Tuesday 17 February 2015 9:48 am IST

കൊല്ലം: പുത്തൂര്‍ മിനിമോള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഏഴാമത് വാര്‍ഷികവും എട്ടാമത് സദ്കീര്‍ത്തി പുരസ്‌കാരസമര്‍പ്പണവും മാര്‍ച്ച് ഒന്നിന് വൈകിട്ട് മൂന്നിന് പുത്തൂര്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കും. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ഗോകുലം ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദസ്വാമികള്‍ ഭദ്രദീപം തെളിക്കും. സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അനുഗ്രഹപ്രഭാഷണം നടത്തും. സദ്കീര്‍ത്തി പുരസ്‌കാരം ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് സമര്‍പ്പിക്കും. ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍, എം.എസ്.രവി, ജോണി ലൂക്കോസ്, തേവള്ളി ശ്രീകണ്ഠന്‍, ജയചന്ദ്രന്‍ ഇലകത്ത്, മായാ ശ്രീകുമാര്‍ എന്നിവര്‍ മാധ്യമപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. പരിപാടിയില്‍ കൊട്ടാരക്കര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സതീഷ് സത്യപാലനെയും സെക്രട്ടറി ജി.വിശ്വംഭരനെയും ആദരിക്കും. വൈക്കം വിജയലക്ഷ്മി, ഡോ.കെ.രാമഭദ്രന്‍, പ്രസന്ന രാജന്‍, കലാബിന്ദു എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി.രമേശ്, എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, അഡ്വ.പി.അയിഷാപോറ്റി എംഎല്‍എ, വയയ്ക്കല്‍ മധു, വി.സത്യശീലന്‍, എം.ലിജ, വി.എന്‍.ഭട്ടതിരി, കല്ലട രമേശ്, ടി.എസ്.സുനില്‍, ബി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. സുരേഷ്‌കുമാര്‍.എസ് സ്വാഗതവും കല്ലുംപുറം വസന്തകുമാര്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.