മെഴുകടങ്ങിയ വെളിച്ചെണ്ണ കണ്ടെത്തിയിട്ടില്ലെന്ന് കളക്ടര്‍

Tuesday 17 February 2015 9:52 am IST

കൊല്ലം: ജില്ലയില്‍ നടത്തിയ പരിശോധനയില്‍ മെഴുക് (പാരഫിന്‍ വാക്‌സ്) അടങ്ങിയ വെളിച്ചണ്ണയോ ആരോഗ്യത്തിന് ഹാനീകരമാകുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയ വെളിച്ചണ്ണയോ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ പറഞ്ഞു. ജില്ലാ ഭക്ഷേ്യാപദേശക സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സാമ്പിളുകളില്‍ 60 ശതമാനവും ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണയാണെന്ന് പരിശോധനയില്‍ വ്യക്തമായി. ചെക്കുപോസ്റ്റുകള്‍ വഴി വരുന്ന പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കും. മത്സ്യമാര്‍ക്കറ്റുകളില്‍ ചീഞ്ഞ മത്സ്യങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രതേ്യകസംഘം  രൂപീകരിക്കും. ആരോഗ്യത്തിന് ഹാനീകരമായ നിരോധിത കളറുകള്‍ ചേര്‍ത്ത മിഠായികള്‍ വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ശ്രീജയന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.മിനി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോമെന്റല്‍ എഞ്ചിനീയര്‍ ബിന്ദു രാധാകൃഷ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഭക്ഷ്യോപദേശ സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.