ഇന്ന് മച്ചാട് മാമാങ്കം: പൊയ്ക്കുതിരകളുമായി ദേശക്കാര്‍ കാവിലേക്ക്

Tuesday 17 February 2015 10:35 am IST

വടക്കാഞ്ചേരി: തിരുവാണിക്കാവിലമ്മക്ക് കാണിക്ക അര്‍പ്പിക്കാന്‍ ദേശക്കാര്‍ ഇന്ന് പൊയ്ക്കുതിരകളുമായി കാവിലെത്തും. ഇന്ന് മച്ചാട് മാമാങ്കം. ആചാര വൈവിധ്യങ്ങളാല്‍ സമ്പന്നമായ ചടങ്ങുകള്‍ക്ക് ഇന്ന് മച്ചാട് ഗ്രാമം സാക്ഷ്യം വഹിക്കും. രാവിലെ ക്ഷേത്രം കുതിരകളെ കിണറ്റുംകര ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചക്ക് കരുമത്ര, മണലിത്ര, വിരുപ്പാക്ക, മംഗലം, പാര്‍ളിക്കാട് ദേശങ്ങളില്‍ നിന്നും തച്ചന്റെ പൂജകള്‍ക്കുശേഷം വെടിക്കെട്ടുകഴിഞ്ഞ് ദേശക്കാര്‍ പൊയ്ക്കുതിരകളെ എഴുന്നള്ളിക്കും. മണലിത്ര ദേശത്തിന് കുംഭക്കുടവും അകമ്പടിയാകും. ക്ഷേത്രത്തില്‍ ഉച്ചക്ക് രണ്ടുമണിയോടെ മേജര്‍ സെറ്റ് പഞ്ചവാദ്യത്തിന് തുടക്കമാകും. നാലിന് മേളം, 5.30ന് കുതിരകളി, 6.15ന് പൂതന്‍, തിറ എന്നീ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ മഠത്തിക്കുന്ന്, മങ്കര, മണലിത്തറ, പുന്നംപറമ്പ്, കരുമത്ര എന്നിവിടങ്ങളില്‍ നിന്ന് ഹരിജനങ്ങളുടെ വേലയെത്തും. രാത്രി 7.15നാണ് വെടിക്കെട്ട്. തുടര്‍ന്ന് തായമ്പക, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കും. രാത്രി 8.30ന് കോട്ടയം നസീറും സംഘവും അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോയും പുലര്‍ച്ചെ കുതിര എഴുന്നള്ളിപ്പ് ഉണ്ടാകും. നാളെ രാവിലെ ദേശക്കാര്‍ പൊയ്ക്കുതിരകളുമായി തട്ടകങ്ങളിലേക്ക് മടങ്ങുന്നതോടെ മാമാങ്കചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. ഇത്തവണ പനങ്ങാട്ടുകര കല്ലംപാറ ദേശമാണ് മാമാങ്ക ആഘോഷത്തിന്റെ നടത്തിപ്പ് ചുമതല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.