കാബൂളില്‍ സ്‌ഫോടനം: ഒരാള്‍ക്ക് പരിക്ക്

Tuesday 17 February 2015 11:32 am IST

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം.സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.നഗരത്തിന്റെ കിഴക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂള്‍ പോലീസ് മേധാവി അബ്ദുള്‍ റഹ്മാന്‍ റഹിമി പറഞ്ഞു. സ്‌ഫോടനത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.