തമിഴ് യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ നാല് പേര്‍ പിടിയില്‍

Tuesday 17 February 2015 9:01 pm IST

കൊച്ചി: കളമശ്ശേരിയില്‍  തമിഴ്‌നാട് സ്വദേശിയായ സ്ത്രീയെ ബലാത്സംഗം  ചെയ്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. കളമശേരി സ്വദേശികളായ അതുല്‍, നിയാസ്, മനോജ്, അനീഷ്, ബിനീഷ്, ജാസ്മിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 14നാണ് സംഭവം നടന്നത്. പുല്ലുവെട്ടുന്ന ജോലിക്കെന്ന വ്യാജേന രണ്ട് തമിഴ് സ്ത്രീകളെ ഇടപ്പള്ളി ടോളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ എത്തിയ യുവാക്കള്‍  കയറ്റികൊണ്ടുപോയി. വാഹനം കുറച്ചുദൂരം നീങ്ങിയപ്പോള്‍ രണ്ട് പേര്‍  കൂടി ഓട്ടോയില്‍ കയറി. തുടര്‍ന്ന്  കളമശേരി മെഡിക്കല്‍ കോളേജിനടുത്ത് കാടുപിടിച്ച വിജനമായ സ്ഥലത്തുവച്ച് യുവതിയെ ഒന്നാം പ്രതി അതുല്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രായം ചെന്ന സ്ത്രീയെ കെട്ടിയിടുകയും ചെയ്തു. ഇവരുടെ ആഭരണങ്ങളും കവര്‍ന്നു. സംഘാംഗങ്ങളായ നാലുപേര്‍ക്കെതിരെയും ബലാത്സംഗത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും,പ്രതികള്‍ മറ്റുചില കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ പറഞ്ഞു. അതുല്‍, നിയാസ്, മനോജ് എന്നിവര്‍ നേരത്തേ ക്രിമിനല്‍ കേസ് പ്രതികളായിരുന്നു. നാലുപേരെയും ഒളിവില്‍ താമസിക്കാനും യുവതിയുടെ ആഭരണങ്ങളും ഫോണും വില്‍ക്കാന്‍ സഹായിച്ചതിനുമാണ്  ബിനീഷിനെയും ഭാര്യ ജാസ്മിനെയും അറസ്റ്റ് ചെയ്തത്.യുവതി നല്‍കിയ ചില സൂചനകളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.