ചമ്മനാട് ഭഗവതീക്ഷേത്രത്തില്‍ ഫെബ്രുവരി 19ന് കൊടിയേറും

Tuesday 17 February 2015 6:23 pm IST

തുറവൂര്‍: ചമ്മനാട് ഭഗവതീക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 19ന് കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കും. 19ന് രാവിലെ 10ന് നാരായണീയ പാരായണം, വൈകിട്ട് ആറിന് കൊടിക്കയര്‍വരവ്, രാത്രി എട്ടിന് തന്ത്രി പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് ഉത്സവത്തിന് കൊടിയേറ്റും. 8.30ന് സംഗീതക്കച്ചേരി, 9ന് കൊടിയേറ്റ് സദ്യ. 20ന് രാവിലെ 11ന് ഉത്സവബലി, രാത്രി എട്ടിന് ഭക്തിഗാനസുധ, 10ന് കൊടിപ്പുറത്ത് വിളക്ക്. 21ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മികസദസ്, രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍. 22ന് വൈകിട്ട് 6.45ന് തായമ്പക, ഡബിള്‍ ഓട്ടന്‍തുള്ളല്‍. 23ന് രാവിലെ 10.30ന് നാരായണീയപാരായണം, വൈകിട്ട് ആറിന് ചെണ്ടമേളം അരങ്ങേറ്റം, രാത്രി എട്ടിന് ഭക്തിഗാനമേള. 24ന് രാവിലെ 11.30ന് നാരായണീയപാരായണം, 12ന് കുംഭകുടം വരവ്, 12.30ന് കുംഭകുടാഭിഷേകം, വൈകിട്ട് 6.45ന് ആധ്യാത്മികപ്രഭാഷണം, രാത്രി എട്ടിന് നൃത്തസന്ധ്യ, 10ന് ഭരണിവിളക്ക്. 25ന് രാവിലെ 10.30ന് നാരായണീയപാരായണം, വൈകിട്ട് 6.45ന് നൃത്തനൃത്യങ്ങള്‍, രാത്രി 8.30ന് കഥകളി, കഥസമ്പൂര്‍ണ ദക്ഷയാഗം. 26ന് രാവിലെ 10.30ന് നാരായണീയപാരായണം, രാത്രി ഏഴിന് പുരാണകഥാപ്രഭാഷണം, എട്ടിന് മൃദുലഗാനസന്ധ്യ. 27ന് രാവിലെ 10.30ന് നാരായണീയപാരായണം, വൈകിട്ട് 6.45ന് ആദ്ധ്യാത്മികപ്രഭാഷണം, എട്ടിന് കരോക്കെ ഗാനമേള, 10ന് വലിയവിളക്ക്, കൂട്ടിയെഴുന്നള്ളത്ത്. ആറാട്ടുത്സവദിനമായ 28ന് രാവിലെ എട്ടിന് കണ്ണുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പുതിയകോവില്‍ ശാസ്താക്ഷേത്രം വഴി ചമ്മനാട് ക്ഷേത്രം വരെ കൂട്ടവെടിവഴിപാട്, വൈകീട്ട് നാലിന് പകല്‍പ്പൂരം, രാത്രി 8.30ന് എതിരേല്‍പ്, 9.30ന് ആറാട്ടിനെഴുന്നള്ളിപ്പ്, 10.30ന് നൃത്തനാടകം, 11ന് ആറാട്ട് എഴുന്നള്ളത്ത്, ഒന്നിന് എതിരേല്‍പ്. മാര്‍ച്ച് അഞ്ചിന് ചമ്മനാട്ടമ്മയ്ക്ക് പൊങ്കാലയും ഗരുഡന്‍തൂക്കവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.