യോഗ ശാരീരിക-മാനസിക ആരോഗ്യത്തിന് ഉത്തമം

Tuesday 17 February 2015 6:27 pm IST

ആലപ്പുഴ: ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരമുള്ള ആരോഗ്യാവസ്ഥയായ ശാരീരിക-മാനസിക ആദ്ധ്യാത്മിക ആരോഗ്യത്തിന് യോഗ മാത്രമാണ് അഭികാമ്യമെന്ന് ഡോ. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗയുടെയും മണ്ണഞ്ചേരി എസ്എന്‍ഡിപി ശാഖയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന യോഗാ സെന്ററിന്റെയും സൗജന്യ പ്രാണായാമയജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയുടെ അന്തര്‍ദേശീയ പ്രാധാന്യം വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ് ജൂണ്‍ 21 ഈ വര്‍ഷം മുതല്‍ അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുവാന്‍ യുഎന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി പ്രസിഡന്റ് അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യ എം. സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. വിശ്വന്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജുമൈലത്ത്, സുഭദ്ര ബാബു, ജ്യോതിമോഹന്‍, രാജു, പത്മകുമാര്‍, രവി മറ്റത്തില്‍, അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.