വേണുഗോപാല്‍ വധം: ഒരാള്‍ കൂടി പിടിയില്‍

Tuesday 17 February 2015 6:29 pm IST

മണ്ണഞ്ചേരി: വേണുഗോപാല്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 20-ാം വാര്‍ഡ് അര്‍ത്തുങ്കല്‍ പള്ളിക്കല്‍ തൈയില്‍ വീട്ടില്‍ സെബാസ്റ്റിയനെ (പൂവന്‍കുട്ടന്‍-44)യാണ് മാരാരിക്കുളം സിഐ: കെ.ജി. അനീഷ്, മണ്ണഞ്ചേരി എസ്‌ഐ: കെ.കെ. ഉത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി റിമാന്‍ഡ് ചെയ്തത്. കൊലപാതക ശേഷം ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ഇയാളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഇതോടെ ഈ കേസിലെ പിടികൂടിയ പ്രതികള്‍ പന്ത്രണ്ടായി. കഴിഞ്ഞമാസം 28ന് രാവിലെ ആറിനാണ് കലവൂര്‍ പുതുവല്‍വെളി വേണുഗോപാല്‍ (46) കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.