കോഴിക്കോട്: വിവാദ വ്യവസായി നിസാമിന്റെ ക്രൂരതയ്ക്കിരയായി മരിച്ച ചന്ദ്രബോസിന് പിന്നാലെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനു കൂടി മര്‍ദ്ദനം. കോഴിക്കോട് രാമനാട്ടുകരയിലാണു പുതിയ സംഭവം.
എല്‍ഐസിയിലെ സുരക്ഷാ ജീവനക്കാരന് എ. സുന്ദരനാണു മര്‍ദ്ദനമേറ്റത്. കാറിലെത്തിയ അഞ്ചംഗ സംഘമാണു മര്‍ദിച്ചത്. ഇവരില്‍ ഒരാള്‍ എല്‍ഐസിയുടെ സമീപത്തുനിന്നു പുകവലിച്ചതു സുന്ദരന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അഞ്ചു പേരും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു.
വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: