രാജാക്കാട്: കര്‍ണ്ണാടകയില്‍ നിന്നും കഞ്ചാവ് മാഫിയ സംഘം മോഷ്ടിച്ച് കടത്തിയ വാഹനം രാജാക്കാട് പോലീസ് പിടികൂടി. ബാംഗ്ലൂര്‍ സിറ്റിയിലെ വിനായക നഗറില്‍നിന്നും മോഷ്ടിച്ച ബൊലോറയാണ് രാജാക്കാട് എസ്ഐ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ബാംഗ്ലൂര്‍ സ്വദേശി രമേശ് നായിക് എന്നയാളുടെ ബൊലോറേ ജീപ്പ് കഴിഞ്ഞ മാസം ആണ് മോഷണം പോയത്. രമേശ്നായിക് കര്‍ണാടക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇടുക്കിയിലെ കഞ്ചാവ് മാഫിയാ സംഘങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് വാഹന പരിശോധനക്കിടെ രാജാക്കാട് പോലീസ് വാക്കാസിറ്റിയില്‍ നിന്നും വാഹനം പിടികൂടിയത്.
പോലീസ് വാഹനം പിടികൂടുമെന്ന് മനസിലാക്കിയ വാഹനം ഓടിച്ചിരുന്ന മാങ്ങാത്തൊട്ടി സ്വദേശി പുറവക്കാട്ട് സജി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വാഹനം വ്യാജനമ്പറില്‍ ഉള്ളതാണെന്ന് കണ്ടെത്തിയത്.
ഇയാള്‍ക്കും രാജേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേര്‍ന്നാണ് കഞ്ചാവ് കച്ചവടം നടത്തുന്നതെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇത് കൂടാതെ കര്‍ണ്ണാടകയില്‍ ഏഴിലധികം മോഷണ കേസുകളില്‍ പ്രതിയാണ് രാജേന്ദ്രനെന്ന് കര്‍ണാടക പോലീസ് പറയുന്നു.
ഇവര്‍ 24ഓളം വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തിയതായി പോലീസ് പറയുന്നു. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കടത്തുന്നതിനാണ് രാജേന്ദ്രനും സംഘവും വാഹനങ്ങള്‍ മോഷ്ടിക്കുന്നത്. മോഷ്ടിച്ച വാഹനങ്ങളില്‍ ഇത്തരത്തില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടയില്‍ പോലിസോ മറ്റ് ഉദ്യോഗസ്ഥരോ പിടികൂടിവാന് ശ്രമിച്ചാല്‍ വാഹനമുപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്യും.
അന്വേഷണം നടത്തുമ്പോള്‍ വാഹനമുടമയെ കേന്ദ്രീകരിച്ച് അന്വേഷണം തിരിച്ചുവിടുന്നതിനുംകൂടി വേണ്ടിയാണിത്. പിടിച്ചെടുത്ത വാഹനം കര്‍ണാടക പോലീസിന് കൈമാറി.പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്ജജ്ജിതമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: