ഷിംല: ഹിമാചല്‍ പ്രദേശില്‍ പന്നിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
കാംഗ്ര രാജേന്ദ്ര പ്രസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയാണ് ഇന്നലെ പന്നിപ്പനി മൂലം മരണത്തിന് കീഴടങ്ങിയത്.
72 വയസുകാരനായ പരസ് രാമെന്ന ആളാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്.
അതിനിടെ നാഗാലാന്‍ഡിലും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 13നു കൊല്‍ക്കത്തയില്‍ നിന്നും നാഗാലാന്‍ഡിലെത്തിയ യുവതിക്കാണു പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്നു വിമാനത്തിലെത്തിയ എല്ലാവരോടും പരിശോധനയ്ക്കു വിധേയരാകാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
അന്തര്‍സംസ്ഥാന ബസ് സര്‍വീസ് നടത്തുന്ന സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: