അറ്റകുറ്റപ്പണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

Wednesday 18 February 2015 1:19 pm IST

കൊച്ചി: കോട്ടയത്തിനും തിരുവല്ലയ്ക്കും ഇടയില്‍ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ മാര്‍ച്ച് 23 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ കോട്ടയം വഴിയുള്ള ട്രെയ്ന്‍ ഗതാഗതത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും രാത്രി 8.40ന് പുറപ്പെടേണ്ട മംഗലാപുരം എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 40 മിനിറ്റ്‌ വൈകിയാവും പുറപ്പെടുകയെന്നും  അധികൃതര്‍ പറഞ്ഞു. എന്നാല്‍, വെള്ളി, ശനി ദിവസങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ പതിവ് സമയക്രമം പാലിക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.