തൃശൂര്‍: കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താന്‍ ഉന്നതങ്ങളില്‍ നിന്ന് ആരൊക്കെയോ ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. ഇതെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും കുറ്റവാളികള്‍ എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പത്മജ പറഞ്ഞു.
എത്ര സ്വാധീനമുള്ളവരായാലും ഇത്തരം കിരാതമായ കുറ്റകൃത്യം ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ നല്കാന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കണം. ഇക്കാര്യം ആഭ്യന്തരവകുപ്പിനോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ചന്ദ്രബോസിന്റെ കുടുംബത്തിന് പരമാവധി സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും കൈക്കൊള്ളണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പത്മജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: