ക്രൈസ്റ്റ്ചര്‍ച്ച്: മുതിര്‍ന്ന താരങ്ങളുടെ മോശം പെരുമാറ്റത്തെത്തുടര്ന്നു പാക്കിസ്ഥാന് ഫീല്‍ഡിംഗ് കോച്ചും ട്രെയിനറുമായ ഗ്രാന്‍ഡ് ലുഡന്‍ രാജിവച്ചു. ടീം മാനേജ്മെന്റ് രാജിതീരുമാനം പിന്‍വലിപ്പിക്കാന്‍ എല്ലാ സാധ്യതകളും തേടിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അഡ്ലെയ്ഡിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 76 റണ്‍സിനു പാക്കിസ്ഥാന് തോറ്റതിലും അദ്ദേഹത്തിനു കടുത്ത നിരാശയുണ്ടായിരുന്നു.
മുതിര്‍ന്ന താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമര്‍ അക്മല്‍ തുടങ്ങിയവരുടെ മോശം പെരുമാറ്റമാണു ദക്ഷിണാഫ്രിക്കന്‍ വംശജനായ ലുഡന്റെ രാജിയില്‍ കലാശിച്ചത്. 2014 മേയ് 30-നാണു മുന്‍ പിസിബി ചെയര്മാന് നജാം സേത്തി, ലുഡനെ ഫീല്‍ഡിംഗ് കോച്ചായി നിയമിച്ചത്.
വഖാര്‍ യൂനിസാണു പാക്കിസ്ഥാന്റെ ഹെഡ് കോച്ച്. ബൗളിംഗ് കോച്ചായി മുന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദും ബാറ്റിംഗ് കോച്ചായി മുന്‍ സിംബാബ്വെന് താരം ഗ്രാന്‍ഡ് ഫ്ളവറും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: