ചണ്ഡീഗഢ്: പഞ്ചാബിലും ഹരിയാനയിലുമായി പന്നിപ്പനി ബാധിച്ച് മൂന്ന് പേര് കൂടി മരിച്ചു. പഞ്ചാബില്‍ എച്ച്1എന്‍1 രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ഈ വര്‍ഷം ഇവിടെ മരിച്ചവരുടെ എണ്ണം 24 ആയി.
സംസ്ഥാനത്ത് 165 പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 71 പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഹരിയാനയില്‍ രോഗം മൂലം രണ്ട് പേര് കൂടി മരിച്ചതോടെ മരണസംഖ്യ 17 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവിടെ 116 പേര്‍ക്ക് രോഗബാധയുള്ളതായി സ്തിരീകരണമുണ്ട്.
അതിനിടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഇരു സംസ്ഥാനങ്ങളിലേയും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: