ലോറി കാറിലിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്

Wednesday 18 February 2015 9:34 pm IST

ആലപ്പുഴ: തടി കയറ്റി പോകുകയായിരുന്ന ലോറി കാറിലിടിച്ച് കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ കുഞ്ഞി വള്ളിയില്‍ വീട്ടില്‍ അജിത്ത് (28), ചേര്‍ത്തല കുറ്റിക്കാട് വീട്ടില്‍ വിജയ കുമാര്‍ (60) എന്നിവരെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 18ന് വൈകിട്ട് 3.30 ഓടെ ദേശീയ പാതയില്‍ പുന്നപ്ര കപ്പക്കട ഭാഗത്തായിരുന്നു അപകടം. എറണാകുളത്തു നിന്നും തെക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ തിരുവനന്തപുരം ഭാഗത്ത് നിന്നും പെരൂമ്പാവൂര്‍ ഭാഗത്തേക്ക് തടി കയറ്റി പോകുകയയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ ഇവരെ നാട്ടുകാരും സംഭവമറിഞ്ഞെത്തിയ പുന്നപ്ര എസ്‌ഐ: സാം മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.