നിസാമിന്റെ സ്വത്തു കണ്ടുകെട്ടിവേണം നഷ്ടപരിഹാരം നല്‍കാന്‍

Wednesday 18 February 2015 10:04 pm IST

വിവേകവും ബുദ്ധിയും മാനുഷിക നിയമങ്ങളും ചട്ടങ്ങളും അറിയുന്ന ഒരു കോടീശ്വരന്‍ ചന്ദ്രബോസെന്ന സാധു മനുഷ്യനെ മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.  ആ പിശാചിനെ രക്ഷിക്കാന്‍ നെട്ടോട്ടമോടുന്ന സര്‍ക്കാരേ, പുച്ഛം തോന്നുന്നു നിങ്ങളോട്. അവന്  കുറച്ചു കാലം ജയിലില്‍ സുഖതാമസം ഏര്‍പ്പെടുത്തിക്കൊടുത്ത് 'മാനസിക രോഗി' എന്ന പരിഗണനയില്‍ പുറത്തു കൊണ്ടുവരാന്‍ വെമ്പല്‍കൊള്ളുന്ന സര്‍ക്കാരേ വരാനിരിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ തയ്യാറായിക്കൊള്ളൂ. ചന്ദ്രബോസിന്റെ കുടുംബത്തെ അനാഥരാക്കിയവനെയും അവനു കൂട്ടുനില്‍ക്കുന്ന നിങ്ങളെയും ഞങ്ങള്‍ വെറുതെ വിടില്ല. ഈ സര്‍ക്കാര്‍, അഴിമതിക്കാര്‍ക്കും പെരുംകൊള്ളക്കാര്‍ക്കും, പണക്കാരായ ക്രിമിനലുകള്‍ക്കും ജനങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പെരുങ്കള്ളന്മാരുടെ സര്‍ക്കാരാണ്. പോലീസും ഭരണകൂടവും കോടതിയും ഇയാളുടെ പണക്കൊഴുപ്പില്‍ ഇവനു  സുഖങ്ങളും നല്കും. അതു പാടില്ല. സാധുവായ ആ പാവം ചന്ദ്രബോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഈ നരാധമന്റെ സ്വത്തില്‍നിന്നും കണ്ടുകെട്ടി നല്‍കുകയും വേണം. ഷിജു ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ആ പാവപ്പെട്ട കുടുംബത്തെ ഏല്‍പ്പിക്കുക. അവര്‍ അനുഭവിച്ച വേദനക്കുംഅവരുടെ തീരാനഷ്ടത്തിനും അത് പരിഹാരമാവില്ലെങ്കിലും മുന്നോട്ടു ജീവിക്കാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം കൂടിയെ തീരൂ. അഷ്‌കര്‍ മുള്ളുങ്കല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.