ന്യൂദല്‍ഹി: ഇഎസ്ഐ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ നടത്തിയേക്കും. നടത്തിപ്പു ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടു നല്‍കാനുള്ള തീരുമാനം കേന്ദ്രതൊഴില്‍ മന്ത്രാലയം പുന:പരിശോധിക്കുന്നു.
രാജ്യത്താരംഭിക്കുന്ന 13 മെഡിക്കല്‍ കോളേജുകളുടെ ചുമതലയാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്നത്. ഇന്നലെ നടന്ന ഇഎസ്ഐ യോഗത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി ഉടന്‍ തീരുമാനം സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
ബിഎംഎസ് പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത വി.രാധാകൃഷ്ണനാണ് മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ നടത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. രാജ്യത്താകമാനം ഇരുപതിനായിരം കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന 13 മെഡിക്കല്‍ കോളേജുകളില്‍ 5 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: