പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Thursday 19 February 2015 1:01 pm IST

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതും ആണവവാഹകശേഷിയുള്ളതുമായ പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ ദുരപരിധിയുള്ള പൃഥ്വി2 സൈനിക ആവശ്യത്തിനുള്ളതാണ്. ഭൂതലത്തിലേക്ക് തൊടുത്തുവിടാന്‍ ശേഷിയുള്ള പൃഥ്വി2 ഒഡീഷയിലെ ചാന്ദിപൂര്‍ വിക്ഷേപണത്തറയില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ 9.20ന് പരീക്ഷിച്ചത്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സൈന്യമാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്. അഞ്ഞൂറു കിലോ മുതല്‍ ആയിരം കിലോ വരെ ആായുധം യുദ്ധമുഖത്തേക്ക് വഹിച്ചുകൊണ്ടുപോകാന്‍ ശേഷിയുള്ളതാണ് പൃഥ്വി. മുന്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിലേക്ക് എത്താനുള്ള ആധുനിക ദിശാനിര്‍ണയ സംവിധാനത്തിലാണ് മിസൈല്‍ പ്രഹരം നടത്തുക. പരീക്ഷണ വിജയങ്ങള്‍ സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ കരുത്തു തെളിയിക്കുന്നതായി പ്രതിരോധ വകുപ്പ് വിലയിരുത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 14നും പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.