ദല്‍ഹിയില്‍ ഫ്‌ളാറ്റില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Thursday 19 February 2015 3:26 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഫ്‌ളാറ്റില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം ഗാന്ധിനഗറിലെ ഫ്‌ളാറ്റിലാണ് ദമ്പതികളായ സഞ്ജയ് (25), സുഗന്ധി(22) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയിത്. ഗാന്ധിനഗര്‍ അജിത് നഗറിലെ ഫ്‌ളാറ്റില്‍ ഇരുവരും വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവിടെ തുന്നല്‍ പണിക്കാരാണ് ദമ്പതികള്‍. സഞ്ജയ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലും സുഗന്ധിയുടെ മൃതദേഹം തറയിലുമാണ് കണ്‌ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സഞ്ജയ് തൂങ്ങിമരിച്ചതാവാമെന്നാണ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.