കൊച്ചി: ഡീസല്‍ വിലയില്‍ വരുന്ന കുറവിന് ആനുപാതികമായി ബസ് ചാര്‍ജ്ജ് കുറയ്ക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പു കല്പ്പിച്ചു. നിലവിലുള്ള ബസ് ചാര്‍ജ്ജ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യം നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബഞ്ച് തീര്‍പ്പുകല്‍പ്പിച്ചത്.
സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി റിട്ട.ജസ്റ്റിസ് എം.രാമചന്ദ്രനെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്ജിക്കാരന് കമ്മീഷന് മുമ്പാകെ ആവശ്യമുന്നയിക്കാന്‍ അനുമതി ഉറപ്പാക്കി ഹര്‍ജിക്ക് തീര്‍പ്പു കല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: