തയ്യില്‍ ശക്തിപുരം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Thursday 19 February 2015 9:30 pm IST

മുഹമ്മ: എസ്എല്‍പുരം തയ്യില്‍ ശക്തിപുരം ദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 24ന് ആറാട്ടോടെ സമാപിക്കും. സി.എം. മുരളീധരന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഫെബ്രുവരി 20ന് പുലര്‍ച്ചെ അഞ്ച് മുതല്‍ ക്ഷേത്രാചാര ചടങ്ങുകള്‍, വൈകിട്ട് ആറിന് സോപാനസംഗീതം, 6.45ന് അലങ്കാര ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട്. 21ന് താലിചാര്‍ത്ത്, 6.30ന് സോപാനസംഗീതം, എട്ടിന് താലപ്പൊലി വരവ്. 22ന് വൈകിട്ട് ഏഴിന് ദീപാരാധന, വെടിക്കെട്ട്, എട്ടിന് താലപ്പൊലി വരവ്. 23ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 7.30ന് അലങ്കാര ദീപാരാധന, എട്ടിന് ഭരതനാട്യം അരങ്ങേറ്റം. 24ന് രാവിലെ ഏഴിന് സ്‌തോത്രപാരായണം, 10ന് വിശേഷാല്‍ കലശാഭിഷേകം, 4.30ന് കാഴ്ചശ്രീബലി, 7.30ന് അലങ്കാര ദീപാരാധന, 8.15ന് ദീപക്കാഴ്ച, 11ന് ആറാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.