റെയില്‍വെ പാലങ്ങളില്‍ അറ്റകുറ്റപ്പണി : ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

Thursday 19 February 2015 9:36 pm IST

കോട്ടയം: കോട്ടയം സെക്ഷനുകീഴില്‍ വൈക്കം റോഡ്, കുറുപ്പന്തറ സ്റ്റേഷനുകള്‍ക്കിടയിലെ വടക്കേക്കര, മോര്‍കുളം റെയില്‍വെ പാലങ്ങളില്‍ ഗര്‍ഡര്‍ മാറ്റവും അറ്റകുറ്റപ്പണിയും നടക്കുന്നതിനാല്‍ മാര്‍ച്ച് 1 വരെ വിവിധ തീയതികളില്‍(ശനി ,ഞായര്‍ ദിവസങ്ങളില്‍ മാത്രം) കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും. മെയില്‍/എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടുന്നതിനാല്‍ ആലപ്പുഴവഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ടാകും. പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍ (21,22,28 മാര്‍ച്ച് 01 തീയതികളില്‍, ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും) 1. ട്രെയിന്‍ നമ്പര്‍ 56387, എറണാകുളം ജംഗ്ഷനില്‍ നിന്ന് 11.30 ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍. 2. ട്രെയിന്‍ നമ്പര്‍ 56385, എറണാകുളം ജംഗ്ഷനില്‍ നിന്ന് 7.10 ന് പുറപ്പെടുന്ന എറണാകുളം - കോട്ടയം പാസഞ്ചര്‍. 3. ട്രെയിന്‍ നമ്പര്‍ 56390, കോട്ടയത്ത് നിന്ന് വൈകിട്ട് 5.10 ന് പുറപ്പെടുന്ന കോട്ടയം-എറണാകുളം പാസഞ്ചര്‍. 4. ട്രെയിന്‍ നമ്പര്‍ 56381, എറണാകുളം ജംഗ്ഷനില്‍ നിന്ന് 10.00 മണിക്ക് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍. (ആലപ്പുഴ വഴി). 5. ട്രെയിന്‍ നമ്പര്‍ 56382, കായംകുളത്തു നിന്ന് ഉച്ചക്ക് 1 മണിക്ക് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി). 6. ട്രെയിന്‍ നമ്പര്‍ 56377, ആലപ്പുഴയില്‍ നിന്ന് രാവിലെ 06.30 ന് പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചര്‍. 7. ട്രെയിന്‍ നമ്പര്‍ 56380, കായംകുളത്ത് നിന്ന് 08.35 ന് പുറപ്പെടുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍. 8. ട്രെയിന്‍ നമ്പര്‍ 66301, എറണാകുളം ജംഗ്ഷനില്‍ നിന്ന് 2.35 ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം മെമു. 9. ട്രെയിന്‍ നമ്പര്‍ 66302, കൊല്ലം ജംഗ്ഷനില്‍ നിന്ന് രാവിലെ 8.50 ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു. ഫെബ്രുവരി 22 നും മാര്‍ച്ച് 1 നും മാത്രം (ഞായറാഴ്ചകളില്‍) അധികമായി റദ്ദാക്കിയ ട്രെയിനുകള്‍ 1. ട്രെയിന്‍ നമ്പര്‍ 66300, കൊല്ലം ജംഗ്ഷനില്‍ നിന്ന് 7.45 ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു. 1. ട്രെയിന്‍ നമ്പര്‍ 66303, എറണാകുളത്ത് നിന്ന് 12.20 ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു. ഫെബ്രുവരി 28 നു ശനിയാഴ്ച അധികമായി റദ്ദാക്കിയ ട്രെയിനുകള്‍ 1. ട്രെയിന്‍ നമ്പര്‍ 66307, എറണാകുളം -കൊല്ലം മെമു. 2. ട്രെയിന്‍ നമ്പര്‍ 66308, കൊല്ലം - എറണാകുളം മെമു. 3. ട്രെയിന്‍ നമ്പര്‍ 56394, കൊല്ലം - കോട്ടയം പാസഞ്ചര്‍. 4. ട്രെയിന്‍ നമ്പര്‍ 56393, കോട്ടയം -കൊല്ലം പാസഞ്ചര്‍. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ (21,22,28 മാര്‍ച്ച് 01, ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും) 1. ട്രെയിന്‍ നമ്പര്‍ 56392- കൊല്ലത്ത് നിന്ന് 4.20 ന് പുറപ്പെടുന്ന കൊല്ലം- എറണാകുളം പാസഞ്ചര്‍ കോട്ടയം- എറണാകുളം സ്റ്റേഷനുകള്‍ക്കിടക്ക് സര്‍വ്വീസ് നടത്തുന്നതല്ല. 2. ട്രെയിന്‍ നമ്പര്‍ 56365/56366, പുനലൂരിനും ഗുരുവായൂരിനുമിടയ്ക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ ഇടപ്പള്ളിക്കും പുനലൂരിനും മധ്യേ സര്‍വ്വീസ് നടത്തുന്നതല്ല. 3. ട്രെയിന്‍ നമ്പര്‍ 56388- കായകുളം- എറണാകുളം പാസഞ്ചര്‍ കായംകുളം-കോട്ടയം സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വ്വീസ് നടത്തുന്നതല്ല. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍ - ( 21,22,28 മാര്‍ച്ച് 01, തീയതികളില്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും) 1. ട്രെയിന്‍ നമ്പര്‍ 16302, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ്. 2. ട്രെയിന്‍ നമ്പര്‍ 16650, നാഗര്‍കോവില്‍-മാംഗളൂര്‍-പരശുറാം എക്‌സ്പ്രസ്. 3. ട്രെയിന്‍ നമ്പര്‍ 12623- ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍. 4. ട്രെയിന്‍ നമ്പര്‍ 16526-ബാംഗളൂര്‍ സിറ്റി- കന്യാകുമാരി എക്‌സ്പ്രസ് .5. ട്രെയിന്‍ നമ്പര്‍ 17299- തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഫെബ്രുവരി 28 ന് മാത്രം ആലപ്പുഴ വഴി തിരിച്ചുവിടും. .വഴി തിരിച്ചു വിടുന്ന വണ്ടികള്ക്ക് ഹരിപ്പാട് ,അമ്പലപ്പുഴ , ആലപ്പുഴ, ചേര്ത്താല, ഏറണാകുളം ജംക്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും. സമയം പുനക്രമീകരിച്ചത് 1. ട്രെയിന്‍ നമ്പര്‍ 12081, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ഫെബ്രുവരി 21,28 ശനിയാഴ്ചകളില്‍ 3 മണിക്കൂര്‍ വൈകി 7.45 നെ കണ്ണൂരില്‍ നിന്ന് പുറപ്പെടൂ. 2. ട്രെയിന്‍ നമ്പര്‍ 17229, തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഫെബ്രുവരി 21,22 തീയതികളില്‍ 85 മിനിറ്റ് വൈകി 8.40 നെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടൂ. നിയന്ത്രണമേര്‍പ്പെടുത്തിയവ 1. ട്രെയിന്‍ നമ്പര്‍ 12,626 ന്യൂഡല്‍ഹി - തിരുവന്തപുരം കേരള എക്‌സ്പ്രസ് ഫെബ്രുവരി 21,22,28 മാര്‍ച്ച് 1 തീയതികളില്‍ എറണാകുളത്ത് 80 മിനിറ്റ് നിര്‍ത്തിയിടും. 2. ട്രെയിന്‍ നമ്പര്‍ 16382- കന്യാകുമാരി-മുംബൈ സി.എസ്.ടി എക്‌സ്പ്രസ് ഫെബ്രുവരി 21,28 മാര്‍ച്ച് 01 തീയതികളില്‍ കോട്ടയത്ത് 30 മിനിറ്റു മുതല്‍ 1 മണിക്കൂര്‍ വരെ നിര്‍ത്തിയിടും. 3. ട്രെയിന്‍ നമ്പര്‍ 12202, കൊച്ചുവേളി-ലോക്മാന്യതിലക് എക്‌സ്പ്രസ് ഫെബ്രുവരി 22, മാര്‍ച്ച് 1 തീയതികളില്‍ കോട്ടയത്ത് 30 മിനിറ്റ് നിര്‍ത്തിയിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.