ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജിവച്ചെന്ന് പ്രചരണം

Thursday 19 February 2015 9:37 pm IST

അമ്പലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിനിടയില്‍ എല്‍സി സെക്രട്ടറി രാജിവെച്ചതായി അഭ്യൂഹം. പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്നാണ് രാജിക്കൊരുങ്ങിയതെന്നാണ് സൂചന. എന്നാല്‍ രാജിക്കാര്യങ്ങളെ കുറിച്ച് പിന്നീട് അറിയിക്കാമെന്നാണ് സെക്രട്ടറി പറഞ്ഞത്. കടുത്ത വിഎസ് പക്ഷക്കാരനായ ഇദ്ദേഹത്തിനെതിരെ വിഭാഗീയതയുടെ പേരില്‍ മുന്‍പും നടപടി എടുത്തിരുന്നതാണ്. മറ്റ് ചില വിഎസ് അനുഭാവികളോടൊപ്പമാണ് നടപടി എടുത്തിരുന്നത്. ഇദ്ദേഹത്തെ പിന്നീട് തിരിച്ചെയടുത്തിരുന്നെങ്കിലും നടപടിയില്‍പ്പെട്ട മറ്റ് നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. വിഎസിനെതിരെ സംസ്ഥാന നേതൃത്വം നടത്തിയ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.