ഭീകരതക്കെതിരായുള്ള പോരാട്ടം ഇസ്ലാമിനെതിരല്ല: ഒബാമ

Thursday 19 February 2015 9:38 pm IST

വാഷിങ്ടണ്‍: ഭീകരതക്കെതിരെയുള്ള പോരാട്ടം ഒരിക്കലും ഇസ്ലാമിനെതിരല്ലായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഭീകരര്‍ക്ക് ഒരിക്കലും മതപരമായ നിയമസാധുത നല്‍കരുതെന്നും ഒബാമ പറഞ്ഞു. വൈറ്റ് ഹൗസില്‍ ഭീകരവാദത്തിനെതിരെ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഒബാമ. ഇസ്ലാമിനെ വഴിപിഴപ്പിക്കുന്നവര്‍ക്കെതിരായിട്ടാണ് നാം യുദ്ധം ചെയ്യുന്നത്. ഭീകരതക്കെതിരായിട്ടുള്ള പോരാട്ടം ഒരുമതത്തിന്റെയും വിശ്വാസത്തിന് എതിരല്ല. ഭീകരവാദത്തിന് മതപരമായ യാതൊരു ഉത്തരവാദിത്വവുമില്ല. ഭീകരവാദം  രാഷ്ട്രീയ രംഗത്തും സാമ്പത്തികരംഗത്തും ഭീഷണിയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.