കെജിഒ സംഘ് സംസ്ഥാന സമ്മേളനം കൊല്ലത്ത്

Thursday 19 February 2015 10:35 pm IST

കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാനസമ്മേളനം നാളെയും മറ്റന്നാളുമായി കൊല്ലത്ത് നടക്കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടിന് ചിന്നക്കടയിലെ ബിഎംഎസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഭാരവാഹിയോഗം നടക്കും. 22ന് രാവിലെ 10ന് കൊല്ലം വൈഎംസിഎ ഹാളില്‍ സമ്മേളനപതാക ഉയര്‍ത്തും. 10.15ന് മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെജിഒ സംഘ് സംസ്ഥാനപ്രസിഡന്റ് ഡോ.എന്‍.സോമന്‍ അദ്ധ്യക്ഷത വഹിക്കും. ബിഎംഎസ് സംസ്ഥാനപ്രസിഡന്റ് അഡ്വ.എം.പി.ഭാര്‍ഗവന്‍ മുഖ്യപ്രഭാഷണം നടത്തും. ഫെറ്റോ ജനറല്‍സെക്രട്ടറി പി.സുനില്‍കുമാര്‍, ബിജെപി ദക്ഷിണ മേഖലാ ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, എന്‍ജിഒ സംഘ് ജനറല്‍സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, എന്‍ടിയു ജനറല്‍സെക്രട്ടറി ടി.എ.നാരായണന്‍ മാസ്റ്റര്‍, പെന്‍ഷനേഴ്‌സ് സംഘ് പ്രസിഡന്റ് എം.ജി.പുഷ്പാംഗദന്‍, ഡോ.എന്‍.പ്രതാപ്കുമാര്‍, ആര്‍.പി.മഹാദേവകുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. എസ്.വാരിജാക്ഷന്‍ അദ്ധ്യക്ഷത വഹിക്കും. ഡി.രാജന്‍, എന്‍.സദാനന്ദന്‍, രാമകൃഷ്ണന്‍.എ.കെ, സി.എച്ച്.ശ്യാമകൃഷ്ണന്‍, വി.സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. കെ.എന്‍.ശ്രീകുമാര്‍ സ്വാഗതവും എന്‍.വി.ശ്രീകല നന്ദിയും പറയും. വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിഎംഎസ് കൊല്ലം ജില്ലാപ്രസിഡന്റ് ബി.ശിവജി സുദര്‍ശന്‍ പ്രഭാഷണം നടത്തും. ത്രസമ്മേളനത്തില്‍ ഡോ.എന്‍.സോമന്‍, കമലാസനന്‍ കാര്യാട്ട്, ആര്‍.പി.മഹാദേവകുമാര്‍, ആര്‍.വിജയകുമാര്‍, ശിവദാസന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.