ലഖിംപുര്‍: ഉത്തര്‍പ്രദേശിലെ ലഖിംപൂറില്‍ 16 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ലഖ്നൗവില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്.
നിഘാസന്‍ എന്ന പ്രദേശത്താണ് സംഭവം. ആത്മഹത്യയെന്നായിരുന്നു പ്രാഥമികനിഗമനം.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷമാണ് കൊലപാതകമാണെന്ന് തെളഞ്ഞതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് ഗ്രാമത്തിലെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു.
നേരത്തേ ബദൗണില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതിനു പുറകെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: