ഉദയമായ ജ്ഞാനം നമ്മുടെ അന്തരാത്മാവില്‍ പ്രകാശിക്കുന്നു. അത് ആരാധ്യരൂപമാണ്. മൂലകാരണരൂപനായ ഖഡ്ഗി കലിസംഹാരകനും കൂടിയാണ്. ഖഡ്ഗി വാഴാന്‍ കലിയെ നിശ്ശേഷം അവരവരില്‍ നിന്നു മാറ്റണം.
അഹിതമായ പ്രവൃത്തി എവിടെ നിന്നെങ്കിലും കണ്ടാല്‍ കലി പൊങ്ങും. അപ്പോള്‍ ഗുരുവിനെപ്പോലും മറന്ന് ചിലര്‍ സംസാരിക്കും. തെറ്റായിപ്പോയി എന്നു ചിന്തിച്ച് പിന്നീട് ദുഃഖിക്കും. കലിയെ സംഹരിക്കാതെ ഖഡ്ഗി അകമേ കടക്കുകയില്ല. ചുട്ട ഭസ്മത്തില്‍ തീ പിടിക്കുകയില്ല. നിഷ്കളങ്കനെ പരിഹസിച്ചാല്‍ അവനൊരു വികാരവും തോന്നുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: