കോട്ടയം: ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് എക്സൈസ് വകുപ്പു നടത്തിയ റെയ്ഡില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. 1120 പായ്ക്കറ്റ് ഹാന്‍സ്, 1750 ഗ്രാം പുകയില, 1546 പായ്ക്കറ്റ് ബീഡി, 343 പായ്ക്കറ്റ്് സിഗററ്റ് എന്നിവയാണ് പിടിച്ചെടുത്തത്. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് വില്പനക്കായി സൂക്ഷിച്ചിരുന്ന ലഹരി പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തതെന്ന് അസി. എക്സൈസ് കമ്മീഷണര്‍ പി.എസ്. അന്‍സാരി അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 27 റെയ്ഡുകളാണ് എക്സൈസ് വകുപ്പ് നടത്തിയത്. സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ തൊണ്ടി സഹിതം അറസ്റ്റു ചെയ്തു. മറ്റുവര്ക്കെതിരയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: